ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സാനിയ-ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി

മെല്‍ബണ്‍: കിരീടത്തോടെ ഗ്രാന്‍ഡ്സ്ലാമില്‍ നിന്ന് വിടവാങ്ങാനുള്ള ഇന്ത്യന്‍ സൂപ്പര്‍ താരം സാനിയ മിര്‍സയുടെ സ്വപ്‌നത്തിന് തിരിച്ചടി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സീഡ് ചെയ്യപ്പെടാതെ രോഹന്‍ ബൊപ്പണ്ണയുമായി ചേര്‍ന്ന് നടത്തിയ അപരാജിത കുതിപ്പിന് ഫൈനലില്‍ ബ്രേക്ക്. കിരീട പോരാട്ടത്തില്‍ ബ്രസീലിന്റെ ലയുസ സ്‌റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് സാനിയ-ബൊപ്പണ്ണ സഖ്യം തോറ്റത്. 6-7, 2-6 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ കൂട്ടുക്കെട്ട് പരാജയപ്പെട്ടത്.
സാനിയ മിര്‍സയുടെ അവസാന ഗ്രാന്‍ഡ്സ്ലാമായിരുന്നു ഇത്. ഗ്രാന്‍ഡ്സ്ലാമില്‍ സാനിയ മൂന്ന് ഡബിള്‍സ് കിരീടങ്ങളും മൂന്ന് മിക്സഡ് ഡബിള്‍സ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ബൊപ്പണ്ണയ്ക്ക് ഒരു മിക്സഡ് ഡബിള്‍സ് കിരീടമുണ്ട്.
ഫെബ്രുവരിയില്‍ ദുബായില്‍ നടക്കുന്ന ഡബ്ല്യ.ടി.എ. ടൂര്‍ണമെന്റോടെ ടെന്നീസില്‍നിന്ന് വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Australian Open 2023- Sania-Bopanna Bow Out 6-7, 2-6 In Mixed Doubles Final