ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; ജപ്പാനെയും തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ

Photo: twitter.com|TheHockeyIndia
Photo: twitter.com|TheHockeyIndia

ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് പോരാട്ടത്തില്‍ ജപ്പാനെ തകര്‍ത്ത് സെമി ഉറപ്പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. 

ഹര്‍മന്‍പ്രീത് സിങ് (10, 53), ദില്‍പ്രീത് സിങ് (23), ജര്‍മന്‍പ്രീത് സിങ് (34), സുമിത് (46), ഷംസേര്‍ സിങ് (54) എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്.

നാല് കളിയില്‍നിന്ന് 10 പോയന്റുള്ള ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ കൊറിയയോട് സമനില വഴങ്ങിയ ഇന്ത്യ പിന്നീട് തുടര്‍ച്ചയായി മൂന്ന് കളികള്‍ ജയിച്ചാണ് ഒന്നാമതെത്തിയത്.

Content Highlights: asian champions trophy hockey 2021 india thrash Japan

Content Highlights: