ട്രീസ ജോളിക്കും മുഹമ്മദ് അജ്മലിനും അർജുന അവാർഡ്

#സ്പോർട്സ് ഡെസ്ക്
ട്രീസ ജോളി, മുഹമ്മദ് അജ്മൽ
ട്രീസ ജോളി, മുഹമ്മദ് അജ്മൽ

ന്യൂഡൽഹി: കായികതാരങ്ങൾക്കുള്ള അർജുന അവാർഡ് പ്രഖ്യാപിച്ചു. രണ്ട് മലയാളികളടക്കം 17 പേർക്കാണ് പുരസ്‌കാരം. ബാഡ്മിന്റൺ താരം ട്രീസ ജോളിക്കും അത്‌ലറ്റ് മുഹമ്മദ് അജ്മലിനും അവാർഡ് ലഭിച്ചു. ചെസ്സ് ലോകകപ്പ് ജേതാവ് ദിവ്യ ദേശ്മുഖിനും പുരസ്‌കാരമുണ്ട്. ഇതിഹാസ ഫുട്‌ബോൾതാരം അരുമനായകത്തിന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

ട്രീസ ജോളി 2022 കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡലുകൾ നേടിയിട്ടുണ്ട്. വനിതാ ഡബിൾസിൽ വെങ്കലവും മിക്‌സഡ് ടീം ഇനത്തിൽ വെള്ളിയും സ്വന്തമാക്കി. മുഹമ്മദ് അജ്മൽ 2023 ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4*400 റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. മികസ്ഡ് റിലേയിൽ വെള്ളിയും സ്വന്തമാക്കിയിരുന്നു.

അത്‌ലറ്റിക് കോച്ച് പർവീർ സിങ്, ബോക്‌സിങ് കോച്ച് ഛോട്ടെ ലാൽ യാദവ്, ഷൂട്ടിങ് കോച്ച് നോഹ നന്ദ കുമാർ ചവാൻ എന്നിവർക്ക് ദ്രോണാചാര്യ പുരസ്‌കാരവും ലഭിച്ചു.

Content Highlights: Arjuna Awards 2026 announced for 17 sports personalities., Malayali badminton player Treesa Jolly and athlete Muhammed Ajmal received the award