മറ്റൊരു താരംകൂടി മരുന്നടിക്ക് പിടിയില്‍; കോമണ്‍വെല്‍ത്ത് ഗെയിംസിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ സംഘത്തിലെ മറ്റൊരു താരംകൂടി മരുന്നടിക്ക് പിടിയില്‍. വനിതകളുടെ 4x100 മീറ്റര്‍ റിലേ ടീമിലെ അംഗമാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നടത്തിയ പരിശോധനയില്‍ പിടിക്കപ്പെട്ടത്.
ഒരാഴ്ചയ്ക്കിടെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണിത്. 4x100 മീറ്റര്‍ റിലേ ടീം അംഗം കൂടിയായ ധനലക്ഷ്മി, ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോഡുകാരിയായ ഐശ്വര്യ ബാബു എന്നിവരാണ് നേരത്തെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്.
വനിതകളുടെ റിലേ സംഘത്തിലെ ആറുപേരില്‍ രണ്ടുപേരും ഇത്തരത്തില്‍ പുറത്തായതോടെ കോമണ്‍വെല്‍ത്ത് സംഘത്തില്‍ ഉള്‍പ്പെട്ട 100 മീറ്റര്‍ ഹര്‍ഡില്‍സ് താരം ജ്യോതി യര്‍രാജി, മലയാളി ലോങ് ജമ്പ് താരം ആന്‍സി സോജന്‍ എന്നിവര്‍ ബാക്കപ്പ് റണ്ണര്‍മാരായി ഇംടപിടിക്കാന്‍ സാധ്യതയുണ്ട്.
Content Highlights: another Indian athlete fails dope test ahead of Commonwealth Games