ലോകകപ്പ് ഹീറോ വൊസീഞ്ഞ ഇന്ത്യ സന്ദർശിക്കാനെത്തുന്നു; കൊണ്ടുവരുന്നത് മെസ്സിയെ ഇന്ത്യയിലെത്തിച്ച ശതദ്രു ദത്ത

കൊൽക്കത്ത: കഴിഞ്ഞ ലോകകപ്പിൽ തകർപ്പൻ പ്രകടനത്തോടെ ശ്രദ്ധേയനായ കേപ് വെർദെ ഗോൾ കീപ്പർ വൊസീഞ്ഞ ഡിസംബറിൽ ഇന്ത്യയിലെത്തും. സ്പോർട്സ് പ്രൊമോട്ടറായ ശതദ്രു ദത്തയാണ് താരത്തെ എത്തിക്കാൻ ഒരുങ്ങുന്നത്.
നാൽപ്പതുകാരനായ വൊസീഞ്ഞ ഇപ്പോൾ ചിലിയിലെ കോളോ കോളോ ക്ലബ്ബിന്റെ താരമാണ്. അവിടെയെത്തി അദ്ദേഹത്തെ കണ്ടശേഷമാണ് ഇന്ത്യാസന്ദർശനം ശതദ്രു സ്ഥിരീകരിച്ചത്. ചിലിയൻ താരം അർതുറോ വിദാലും വൊസീഞ്ഞയ്‌ക്കൊപ്പമുണ്ടായിരുന്നു, അവസരംവന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കളിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചതായും പശ്ചിമബംഗാൾ മുഖ്യമന്ത്രി ശുഭേന്ദു അധികാരിക്ക് നൽകാൻ തന്റെ ജേഴ്സി ഒപ്പിട്ട് നൽകിയതായും ശതദ്രു പറഞ്ഞു.
പെലെ, എമിലിയാനോ മാർട്ടിനെസ്, ലയണൽ മെസ്സി തുടങ്ങിയവരെ കൊൽക്കത്തയിലെത്തിക്കാൻ മുൻകൈയെടുത്തയാളാണ് ശതദ്രു. എന്നാൽ, മെസ്സിയുടെ കൊൽക്കത്ത സന്ദർശനം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ ശതദ്രു അറസ്റ്റിലുമായിരുന്നു.
Content Highlights: Cape Verde goalkeeper Vozinha is visiting India in December., Sports promoter Satadru Dutta is organizing the visit., Vozinha expressed interest in playing in the Indian Super League (ISL).