'വണ്ടർ കിഡ്സിന്റെ' കിടിലൻ ഗോൾ; റെക്കോഡുമായി എൻഡ്രിക, മെസിയെ അനുസ്മരിപ്പിക്കുന്ന ഗോളുമായി യമാൽ

സ്പാനിഷ് ലാലീഗയിൽ ഗോൾവേട്ടക്ക് റെക്കോഡോടെ തുടക്കമിട്ട് കൗമാര താരം എൻഡ്രിക്. റയൽ മാഡ്രിഡിനായി തന്റെ ആദ്യ ഗോൾ നേടിയിരിക്കുകയാണ് ബ്രസീലിയൻ ഫോർവേഡ് താരം. ഇതോടെ ലാലീഗയിൽ റയലിനായി ഗോൾ നേടുന്ന പ്രായം കുറഞ്ഞ വിദേശതാരമായി 18-കാരൻ മാറി. മത്സരത്തിൽ സീസണിലെ ആദ്യജയവും മാഡ്രിഡ് സ്വന്തമാക്കി. വല്ലാഡോളിഡിനെതിരായ മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാതെ മൂന്നു ഗോളുകൾക്ക് ജയിച്ചു.
റയലിന് വേണ്ടി അരങ്ങേറ്റ ഗോൾ നേടുമ്പോൾ എൻഡ്രിക്കിന് 18 വയസും 35 ദിവസവുമായിരുന്നു പ്രായം. ഫ്രഞ്ച് താരം റാഫേൽ വരാനെയുടെ റയലിലെ റെക്കോർഡാണ് എൻഡ്രിക് ഇതോടെ മറികടന്നത്. 2011-ൽ ലാലീഗയിൽ ഗോൾ നേടുമ്പോൾ വാനെയ്ക്ക് 18 വയസും 125 ദിവസവുമായിരുന്നു പ്രായം. പകരക്കാരന്റെ റോളിൽ എത്തിയാണ് എൻഡ്രിക് റയലിനായി മൂന്നാം ഗോൾ നേടുന്നത്.
നേരത്തെ ലാലീഗയിലെ എഫ്.സി. ബാഴ്സലോണയും അത്‌ലറ്റിക് ബില്‍ബാവോയും തമ്മിലുള്ള മത്സരത്തിൽ കൗമാര താരം ലാമിൻ യമാലും അത്യുഗ്രൻ ഗോൾ നേടിയിരുന്നു. മെസിയെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ഗോൾ, 17-കാരനായ യമാലിന്റെ സീസണിലെ ആദ്യ ലീഗ് ഗോളാണ്. ബോക്സിന് പുറത്തുനിന്നുള്ള താരത്തിന്റെ ഷോട്ട് അത്ലറ്റിക് ഡിഫൻഡർ ഇനിഗോ ലെക്യുവിന്റെ തലയിൽ തട്ടി വലയിൽ കയറുകയായിരുന്നു അലക്സ് ബെറാൻഗറിനെ ബാഴ്സ താരം പാവു കുബാർസി വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി കിക്കാണ് ലക്ഷ്യത്തിലെത്തിച്ചത്. മത്സരത്തിൽ ബാഴ്സലോണ 2-1ന് ജയിച്ചിരുന്നു.75 ാം മിനിറ്റില്‍ റോബര്‍ട്ട് ലെവാന്‍ഡോവസ്‌കിയാണ് വിജയഗോള്‍ നേടിയത്. തുടർച്ചയായ രണ്ടാം ജയമാണ് ബാഴ്സലോണയുടേത്.