സെര്‍ജിയോ റാമോസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

സെര്‍ജിയോ റാമോസ്‌ | Photo: Instagram/ sergioramos
സെര്‍ജിയോ റാമോസ്‌ | Photo: Instagram/ sergioramos

മാഡ്രിഡ്: സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ദേശീയ ടീമിന് വേണ്ടി ഇനി ബൂട്ടണിയാനില്ലെന്ന് റാമോസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2010-ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലെ അംഗമായിരുന്നു സെര്‍ജിയോ റാമോസ്. 18 വര്‍ഷം നീണ്ടുനിന്ന കരിയറിനാണ് സ്പാനിഷ് സെന്‍ട്രല്‍ ഡിഫന്‍ഡര്‍ വിരാമമിടുന്നത്. 2005-ലാണ് അദ്ദേഹം ആദ്യമായി ദേശീയ ടീമിനായി ബൂട്ടണിയുന്നത്.

റാമോസ് പി.എസ്.ജിക്ക് വേണ്ടി തുടര്‍ന്നും ബൂട്ടണിയും. ലോകകപ്പിന് പുറമേ 2008-ലും 2012-ലും രണ്ടുതവണ യൂറോ കപ്പ് നേടിയ ടീമിലും റാമോസ് അംഗമായിരുന്നു. മുന്‍ പരിശീലകന്‍ ലൂയിസ് എന്റിക്വെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന റാമോസ് 2021 മുതല്‍ ദേശീയ ടീമിനായി കളിച്ചിരുന്നില്ല.

Content Highlights: Sergio Ramos announces retirement from Spain national team