മഴപെയ്‌തൊഴിഞ്ഞ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ ഫുട്‌ബോള്‍ കളിക്കുന്ന സഞ്ജു; വീഡിയോ

Photo | x.com/NivedhM38443
Photo | x.com/NivedhM38443

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യം പുറത്ത്. ശ്രീലങ്കന്‍ പര്യടനത്തിനു പിന്നാലെ കിട്ടിയ ഒഴിവുസമയത്തിനിടെയാണ് സഞ്ജുവിന്റെ ഫുട്‌ബോള്‍ വീഡിയോ പുറത്തുവരുന്നത്. മഴ പെയ്‌തൊഴിഞ്ഞ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതാണ് വീഡിയോ. 

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20-പരമ്പരയില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടു. അവസരം ലഭിച്ച രണ്ട് മത്സരങ്ങളിലും ഡക്കായി പുറത്തായി. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പരമ്പരയില്‍ ശ്രീലങ്കയാണ് വിജയിച്ചത്. 

ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനെതിരേ വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നു. സഞ്ജു അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടുകയും അതുവഴി പരമ്പര ഇന്ത്യക്ക് ലഭ്യമാക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച അവസാന മത്സരത്തിലാണ് സഞ്ജു സെഞ്ചുറി കുറിച്ചിരുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. 


 

Content Highlights: sanju samson plays football on basketball court