വനിതാ ലീഗില്‍ വീണ്ടും എട്ട് ഗോളടിച്ച് ഗോകുലം, രണ്ടാം ജയം

അഹമ്മദാബാദ്: ഇന്ത്യന്‍ വനിതാ ലീഗില്‍ ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഗോകുലം കേരള. ശനിയാഴ്ച നടന്ന മത്സരത്തില്‍ സ്പോര്‍ട്സ് ഒഡിഷയെ ഒന്നിനെതിരേ എട്ട് ഗോളുകള്‍ക്കാണ് ഗോകുലം തകര്‍ത്തുവിട്ടത്. ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 8-2ന് തോല്‍പ്പിച്ച ഗോകുലം രണ്ടാം മത്സരത്തിലും ഗോളടി തുടര്‍ന്നു.
കഴിഞ്ഞ മത്സരത്തില്‍ അഞ്ച് ഗോളുകളടിച്ച് തിളങ്ങിയ നേപ്പാള്‍ താരം സബ്രിത ഭണ്ഡാരി, ഇന്ന് ഒഡിഷയ്ക്കെതിരേ നാല് ഗോളുകള്‍ നേടി. 7, 62, 63, 79 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. വിവിയന്‍ അഡെയ് (28, 86) രണ്ട് തവണയും ദംഗമെയ് ഗ്രേസ് (43), ഷില്‍കി ദേവി (70) എന്നിവര്‍ ഓരോ വട്ടവും വലകുലുക്കി. ഒഡിഷയുടെ ആശ്വാസ ഗോള്‍ സുമിത്ര ഹെംബ്രാം (12) നേടി.
മേയ് രണ്ടിന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഹോപ്സ് എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍.
Content Highlights: Sabitra Bhandari shines again Gokulam Kerala FC beat Sports Odisha