വീണ്ടും തോൽവിയേറ്റ് മഞ്ഞപ്പട; കേരള ബ്ലാസ്‌റ്റേഴ്‌സിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് മുംബൈ

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ.എസ്.എല്‍) വീണ്ടും പരാജയത്തിന്റെ കയ്പ്പുനീര്‍ രുചിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്.സിയോട് നാലിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട പരാജയപ്പെട്ടത്. ഇതോടെ ഈ സീസണില്‍ മൂന്ന് തോല്‍വിയേറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍. പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തായി.
മത്സരത്തില്‍ മുംബൈയ്ക്ക് രണ്ട് പെനാല്‍റ്റിയും ബ്ലാസ്റ്റേഴ്‌സിന് ഒരു പെനാല്‍റ്റിയും ലഭിച്ചു. മുംബൈയ്ക്കായി 90-ാം മിനുറ്റില്‍ ക്യാപ്റ്റന്‍ ലലിയാന്‍സുവാല ചാങ്‌തെയും നികോലവോസ് കരേലിസ് 55-ാം മിനുറ്റിലും പെനാല്‍റ്റി ഗോള്‍ നേടി. ഒമ്പതാം മിനുറ്റില്‍ ആദ്യഗോള്‍ നേടിയതും കരേലിസ് തന്നെയാണ്. നഥാന്‍ റോഡ്രിഗസാണ് മുംബൈയ്ക്കായി ഗോള്‍ നേടിയ (75) മറ്റൊരു താരം.
കേരളത്തിനായി ക്വാമെ പെപ്ര 71-ാം മിനുറ്റില്‍ ഗോള്‍ നേടി. ജീസസ് ജിമനെസ് 57-ാം മിനുറ്റിലാണ് കേരളത്തിനായി പെനാല്‍റ്റി ഗോള്‍ നേടിയത്.
Content Highlights: Mumbai City FC beat Kerala Blasters FC in Indian Super League