ഇവന്‍ 'ഇവാന്‍ രണ്ടാമന്‍', പുതിയ വിദേശതാരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പരിശീലകന്‍ ഇവാന്‍ വുകനമോവിച്ചിനെക്കൂടാതെ മറ്റൊരു ഇവാന്‍ കൂടിയെത്തുന്നു. യുക്രൈന്‍ മധ്യനിരതാരമായ ഇവാന്‍ കല്‍യൂഷ്‌നിയാണ് പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. യുക്രൈന്‍ ക്ലബ്ബായ എഫ്.സി. ഒലെക്‌സാന്‍ഡ്രിയയില്‍ നിന്നാണ് ഇവാനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
ലോണ്‍ അടിസ്ഥാനത്തിലാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഇവാന്‍ മഞ്ഞപ്പടയ്ക്ക് വേണ്ടി പന്തുതട്ടാനെത്തുന്നത്. 24 കാരനായ ഇവാന്‍ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന മൂന്നാമത്തെ വിദേശതാരമാണ്. മുന്നേറ്റതാരം അപ്പോസ്തലസ് ജിയാനു, ഡിഫന്‍ഡറായ വിക്ടര്‍ മോങ്ഗില്‍ എന്നിവര്‍ ഇതിനോടകം ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
യുക്രൈന്‍ ക്ലബ്ബായ മെറ്റലിസ്റ്റ് ഖര്‍കീവില്‍ പന്തുതട്ടിയാണ് ഇവാന്‍ കരിയറിന് തുടക്കമിട്ടത്. പിന്നീട് യുക്രൈന്‍ വമ്പന്മാരായ ഡൈനാമോ കീവിലേക്ക് ചേക്കേറിയ താരം യുവേഫ യൂത്ത് ലീഗില്‍ ടീമിനായി ബൂട്ടുകെട്ടി.
മെറ്റലിസ്റ്റ് ഖര്‍കീവിലൂടെയാണ് താരം സീനിയര്‍ പ്രഫഷണല്‍ ഫുട്‌ബോളിന് തുടക്കം കുറിച്ചത്. ആദ്യ സീസണില്‍ ടീമിനായി 27 മത്സരങ്ങളില്‍ കളിച്ചു. പിന്നീട് ഇവാന്‍ മറ്റൊരു യുക്രൈന്‍ ക്ലബ്ബായ റൂഖ് എല്‍വീവിലേക്ക് വായ്പാ അടിസ്ഥാനത്തില്‍ ചേക്കേറി. എല്‍വീവിനായി 32 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഗോളുകളും നേടി. എല്‍വീവിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ഇവാനെ 2021 ഫെബ്രുവരിയില്‍ എഫ്.കെ ഒലെക്‌സാന്‍ഡ്രിയ സ്വന്തമാക്കി.
ഒലെക്‌സാന്‍ഡ്രിയയ്ക്ക് വേണ്ടി 23 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഇവാന്‍ നാല് അസിസ്റ്റുകളും രണ്ട് ഗോളുകളും നേടി. എന്നാല്‍ യുക്രൈനില്‍ റഷ്യ ആക്രമണം അഴിച്ചുവിട്ടതോടെ ലീഗ് പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇതോടെ ഇവാന്‍ യുക്രൈന്‍ വിട്ട് ലോണ്‍ അടിസ്ഥാനത്തില്‍ ഐസ്‌ലന്‍ഡിലെ ടോപ് ഡിവിഷന്‍ ക്ലബ്ബായ കെഫ്‌ലാവിക്കിനു വേണ്ടി കളിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് ഇവാന്‍ പറഞ്ഞു. ' ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ ബ്ലാസ്റ്റേഴ്‌സിലെത്തിയതില്‍ സന്തോഷിക്കുന്നു. മഞ്ഞപ്പടയെ കാണാനായി കാത്തിരിക്കുകയാണ് ഞാന്‍. ക്ലബ്ബിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ പരമാവധി ശ്രമിക്കും'- ഇവാന്‍ പറഞ്ഞു. മധ്യനിരയില്‍ ഇവാന്‍ കൂടി വരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തി വര്‍ധിക്കും.
Content Highlights: kerala blasters, kerala blasters fc, ivan kaliuzhnyi, manjappada, blasters new player, isl, isl 2023