ബ്രൂണോ ഫെര്‍ണാണ്ടസ് ഇനി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍

മാഞ്ചെസ്റ്റര്‍: പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസിനെ ക്യാപ്റ്റനായി നിയമിച്ച് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. വ്യാഴാഴ്ച തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ യുണൈറ്റഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2020 ജനുവരിയില്‍ യുണൈറ്റഡിലെത്തിയ താരം 185 മത്സരങ്ങളില്‍ നിന്നായി 63 ഗോളുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ മാത്രം 21 ഗോളുകള്‍ ടീമിനായി നേടി.
Content Highlights: Manchester United name Bruno Fernandes as new club captain