ഐ.എഫ്.എ ഷീല്‍ഡ് ടൂര്‍ണമെന്റില്‍ സ്‌പോര്‍ട്ടിങ്ങിനെ നാണം കെടുത്തി ഗോകുലം എഫ്.സി

കൊല്‍ക്കത്ത: 2020 ഐ.എഫ്.എ ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ബി.എസ്.എസ് സ്‌പോര്‍ട്ടിങ്ങിനെ തകര്‍ത്ത് ഗോകുലം കേരള എഫ്.സി. രണ്ടിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഗോകുലം സ്‌പോര്‍ട്ടിങ്ങിനെ നാണം കെടുത്തിയത്. ഹൗറ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
ഗോകുലത്തിനായി ഡെന്നിസ് നാലു ഗോളുകള്‍ നേടിയപ്പോള്‍ ഷിബില്‍, ജിതിന്‍, സാലിയോ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഗ്രൂപ്പ് ഡിയിലാണ് ഗോകുലം കളിക്കുന്നത്. ആദ്യമത്സരത്തില്‍ യുണൈറ്റഡ് അണ്ടര്‍ 19 ടീമിനോട് തോല്‍വി വഴങ്ങിയ ഗോകുലം ഈ സീസണില്‍ നേടുന്ന ആദ്യ വിജയമാണിത്.
കളിയിലുടനീളം ആധിപത്യം സ്ഥാപിച്ച ഗോകുലം എതിരാളികളെ നിഷ്ഭ്രമരാക്കി. സ്‌പോര്‍ട്ടിങ് വഴങ്ങുന്ന തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ്. എന്നാല്‍ ഈ ജയത്തോടെ ഗോകുലം അടുത്ത റൗണ്ടിലേക്ക് യോഗ്യത ഏതാണ്ട് ഉറപ്പിച്ചു.
ഐ.ലീഗിലെ ആദ്യ നാലില്‍ വരുന്ന ടീമുകളും കൊല്‍ക്കത്ത പ്രീമിയര്‍ ഡിവിഷനിലെ എട്ടു ടീമുകളുമാണ് ഐ.എഫ്.എ ഷീല്‍ഡില്‍ പങ്കെടുക്കുക.
Content Highlights: Malabarians make a goal riot at Howrah Stadium as they sink BSS SC 7-2
Content Highlights: