നെയ്മറുടെ പാസ്സില്‍ മെസ്സിയുടെ ഗോള്‍; പി.എസ്.ജിയ്ക്ക് വിജയം

Photo: twitter.com/PSG_English
Photo: twitter.com/PSG_English

പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്ക് വിജയം. ഒളിമ്പിക് ലിയോണിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് പി.എസ്.ജി വിജയം നേടിയത്. സൂപ്പര്‍ താരം മെസ്സിയാണ് ടീമിനായി ഗോളടിച്ചത്. 

മത്സരത്തിന്റെ അഞ്ചാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. നെയ്മറുടെ പാസ്സില്‍ നിന്നാണ് മെസ്സി ലക്ഷ്യം കണ്ടത്. പ്രതിരോധതാരങ്ങളെ മറികടന്ന് മെസ്സി നടത്തിയ മുന്നേറ്റം തന്നെയാണ് ഗോളായി കലാശിച്ചത്. പന്തുമായി മുന്നേറിയ മെസ്സി, നെയ്മര്‍ക്ക് പാസ് നല്‍കി. പാസ് ലഭിച്ച നെയ്മര്‍ പന്ത് തിരിച്ച് മെസ്സിയ്ക്ക് തന്നെ കൈമാറി. കിട്ടിയ അവസരം വിനിയോഗിച്ച മെസ്സി അനായാസം പന്ത് വലയിലെത്തിച്ചു. 

ഈ സീസണില്‍ നെയ്മര്‍ മെസ്സിയ്ക്കും മെസ്സി നെയ്മര്‍ക്കും അഞ്ച് വീതം അസിസ്റ്റുകള്‍ നല്‍കിക്കഴിഞ്ഞു. ഇരുവരും തമ്മിലുള്ള മികച്ച ധാരണയാണ് പി.എസ്.ജിയുടെ വിജയങ്ങള്‍ക്ക് ശക്തി പകരുന്നത്. 

ഈ വിജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവുമായി പി.എസ്.ജി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 22 പോയന്റാണ് ടീമിനുള്ളത്. ഒളിമ്പിക് ലിയോണ്‍ 13 പോയന്റുമായി ആറാം സ്ഥാനത്താണ്. ടീം തുടര്‍ച്ചയായി വഴങ്ങുന്ന മൂന്നാം തോല്‍വിയാണിത്.

Content Highlights: psg, lionel messi, neymar, french league 1, football, sports news, messi neymar, messi goal, messi