കേരള യുണൈറ്റഡോ സാറ്റ് തിരൂരോ? കേരള പ്രീമിയര്‍ ലീഗ് ഫൈനല്‍ ഇന്ന്

കണ്ണൂര്‍: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ഫൈനല്‍ ഞായറാഴ്ച നടക്കും. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കേരള യുണൈറ്റഡ് എഫ്.സി.യും സാറ്റ് തിരൂരും തമ്മിലാണ് മത്സരം. രാത്രി ഏഴിന് കണ്ണൂര്‍ ജവാഹര്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.
വ്യാഴാഴ്ച നടന്ന ആദ്യ സെമിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് മുത്തൂറ്റ് ഫുട്ബോള്‍ അക്കാദമിയെ പരാജയപ്പെടുത്തിയാണ് കേരള യുണൈറ്റഡ് എഫ്.സി. ഫൈനലില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് മത്സരത്തില്‍ ചാമ്പ്യന്‍മാരായും സൂപ്പര്‍ സിക്സില്‍ രണ്ടാംസ്ഥാനത്തുമായിരുന്നു ടീം. കോഴിക്കോട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമിന്റെ ക്യാപ്റ്റന്‍ കെ. മുഹമ്മദ് നൗഫാണ്.
കേരള പോലീസിന്റെ കരുത്തുറ്റ ടീമിനെ സെമിഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് സാറ്റ് തിരൂര്‍ ഫൈനല്‍ ഉറപ്പിച്ചത്. മത്സരത്തില്‍ മികച്ച തിരിച്ചുവരവാണ് സാറ്റ് തിരൂര്‍ നടത്തിയത്. എ. മുഹമ്മദ് നിഷാമാണ് ക്യാപ്റ്റന്‍. 2023 നവംബറില്‍ മലപ്പുറം കോട്ടപ്പടിയിലായിരുന്നു കെ.പി.എല്‍. തുടങ്ങിയത്. ബാക്കി ഗ്രൂപ്പ് മത്സരങ്ങളും സൂപ്പര്‍സിക്സ്, സെമിഫൈനല്‍ മത്സരങ്ങളും കണ്ണൂരില്‍ നടന്നു.
Content Highlights: kerala premier league kerala united fc sat tirur final