കെ.പി.എല്‍ ഫുട്‌ബോളില്‍ ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കി കേരള യുണൈറ്റഡ്

Photo: www.facebook.com/KeralaUnitedFC
Photo: www.facebook.com/KeralaUnitedFC

കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ കരുത്തരായ കേരള ബ്ലാസ്റ്റേഴ്‌സിനെ അട്ടിമറിച്ച് കേരള യുണൈറ്റഡ്. എറണാകുളം മഹാരാജാസ്‌ കോളേജ് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരള യുണൈറ്റഡിന്റെ വിജയം.

കേരള യുണൈറ്റഡിനായി ഫ്രാന്‍സിസും ജെസിനും ഗോളടിച്ചു. ആദ്യ പകുതിയില്‍ 26-ാം മിനിറ്റില്‍ ഫ്രാന്‍സിസിലൂടെ കേരള യുണൈറ്റഡ് ലീഡെടുത്തു. മികച്ച ഫിനിഷിലൂടെയാണ് താരം ഗോളടിച്ചത്. ആദ്യ പകുതിയില്‍ കേരള യുണൈറ്റഡ് 1-0 ന് മുന്നിലെത്തി.

രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ജെസിന്‍ 74-ാം മിനിറ്റിലാണ് വലകുലുക്കിയത്. ഇതോടെ മത്സരം കേരള യുണൈറ്റഡ് സ്വന്തമാക്കി. ബോക്‌സിനുള്ളില്‍ നിന്ന് പാസ് സ്വീകരിച്ച ജെസിന്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പറിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ട് ടീമിന് വിജയം സമ്മാനിച്ചു. 

Content Highlights: Kerala Blasters vs Kerala United, Kerala Premier League 2021-2022

Content Highlights: