അത്‌ലറ്റിക്കോയിൽ നിന്നും ആല്‍വാരോ മൊറാട്ട യുവന്റസിലേക്ക്

ടൂറിന്‍: അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്പാനിഷ് സ്‌ട്രൈക്കര്‍ ആല്‍വാരോ മൊറാട്ട ഈ സീസണിൽ യുവന്റസില്‍ കളിക്കും. ഒരു വര്‍ഷത്തെ വായ്പാ കാലാവധിയിലാണ് താരം അത്‌ലറ്റിക്കോയില്‍ നിന്നും യുവന്റസില്‍ എത്തുന്നത്.
ഏകദേശം 86 കോടി രൂപയാണ് യുവന്റസ് മൊറാട്ടയ്ക്ക് നല്‍കുക. ഒരു വര്‍ഷത്തിനുശേഷം താരത്തെ സ്വന്തമാക്കാനും യുവന്റസിന് താത്പര്യമുണ്ട്. ഇതിനുമുന്‍പ് 2014 മുതല്‍ 2016 വരെ മൊറാട്ട യുവന്റസിന്റെ കുപ്പായമണിഞ്ഞിരുന്നു. യുവന്റസില്‍ നിന്നും 2016-ല്‍ റയല്‍ മാഡ്രിഡിലേക്ക് താരം ചേക്കേറി.
ബാര്‍സലോണയില്‍ നിന്നും ലൂയി സുവാരസിനെ ടീമിലെത്തിക്കാന്‍ യുവന്റസ് ശ്രമിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. അതിനുപകരമായാണ് അത്‌ലറ്റിക്കോയില്‍ നിന്നും മൊറാട്ടയെ ടീമിലെത്തിച്ചിരിക്കുന്നത്. മുന്‍പ് മൊറാട്ടയ്‌ക്കൊപ്പം യുവന്റസില്‍ കളിച്ച ആന്ദ്രെ പിര്‍ലോ ആണ് ഇപ്പോള്‍ ടീമിന്റെ കോച്ച്. പിര്‍ലോയുടെ താത്പര്യപ്രകാരമാണ് മൊറാട്ട യുവന്റസില്‍ എത്തുന്നത്.
Content Highlights: Juventus sign Atletico forward Morata on one-year loan deal
Content Highlights: