കരിയര്‍ തിരിച്ചുപിടിക്കാന്‍ റയല്‍ വിട്ട് റോഡ്രിഗസ് എവര്‍ട്ടണില്‍

ജെയിംസ് റോഡ്രിഗസ് | Image Courtesy: Getty Images
ജെയിംസ് റോഡ്രിഗസ് | Image Courtesy: Getty Images

ലണ്ടൻ: ഏറെ നാളായി അവസരം കിട്ടാതെ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിൽ വീർപ്പുമുട്ടിയിരുന്ന കൊളംബിയൻ താരം ജെയിംസ് റോഡ്രിഗസ് ഇനി എവർട്ടനായി ബൂട്ടുകെട്ടും. രണ്ടു വർഷത്തെ കരാറിലാണ് താരം എവർട്ടണിലെത്തുന്നത്.

2014 ലോകകപ്പിൽ കൊളംബിയയ്ക്കായി പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് റോഡ്രിഗസിനെ റയലിലെത്തിച്ചത്. പക്ഷേ റയലിൽ അവസരത്തിനൊത്ത് ഉയരാൻ താരത്തിന് സാധിച്ചിരുന്നില്ല. പലപ്പോഴും ആദ്യ ഇലവനിൽ റോഡ്രിഗസിന് അവസരം ലഭിച്ചിരുന്നില്ല.

എവർട്ടൺ കോച്ച് കാർലോ ആൻസലോട്ടിയുടെ ഇടപെടലിനെ തുടർന്നാണ് റയലിൽ നിന്നുള്ള റോഡ്രിഗസിന്റെ ട്രാൻസ്‌ഫർ എളുപ്പമായത്.

2014 ബ്രസീൽ ലോകകപ്പിൽ കൊളംബിയക്കായി ആറു ഗോളുകൾ നേടിയ റോഡ്രിഗസ് കരിയറിൽ രാജ്യത്തിനായി കളിച്ച 76 മത്സരങ്ങളിൽ നിന്ന് 22 തവണ സ്കോർ ചെയ്തിട്ടുണ്ട്.

Content Highlights: James Rodriguez joins Everton to revive a career that faltered at Real Madrid

Content Highlights: