അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ഇവാന്‍ റാക്കിറ്റിച്ച് വിരമിച്ചു

ഇവാൻ റാക്കിറ്റിച്ച് | Photo: twitter.com|SevillaFC
ഇവാൻ റാക്കിറ്റിച്ച് | Photo: twitter.com|SevillaFC

മാഡ്രിഡ്: ക്രൊയേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ഇവാന്‍ റാക്കിറ്റിച്ച് അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നും വിരമിച്ചു. ക്രൊയേഷ്യ സോക്കര്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. 

മിഡ്ഫീല്‍ഡറായ റാക്കിറ്റിച്ച് 106 കളികള്‍ രാജ്യത്തിനുവേണ്ടി കളിച്ചിട്ടുണ്ട്. 15 ഗോളുകളും നേടി. 2018 ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 

ദീര്‍ഘകാലം ബാഴ്‌സലോണയില്‍ കളിച്ച റാക്കിറ്റിച്ച് ഈ സീസണില്‍ തന്റെ പഴയ ക്ലബ്ബായ സെവിയ്യയിലേക്ക് ചേക്കേറിയിരുന്നു. 

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനിച്ച റാക്കിറ്റിച്ച് പിന്നീട് ക്രൊയേഷ്യയിലേക്ക് താമസം മാറ്റുകയായിരുന്നു. 2020 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് റാക്കിറ്റിച്ചിന്റെ വിരമിക്കല്‍.

Content Highlights: Ivan Rakitic ends international career with Croatia

 

Content Highlights: