മിലാന്‍ ഡര്‍ബി തകര്‍ത്തുവാരി ഇന്റര്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

മിലാന്‍: സാന്‍സിറോയില്‍ അദ്ഭുതങ്ങള്‍ സംഭവിച്ചില്ല. മിലാന്‍ ഡര്‍ബിയില്‍ എസി മിലാനെ തകര്‍ത്ത് ഇന്റര്‍ മിലാന്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. ആദ്യ പാദ സെമി എതിരില്ലാത്ത രണ്ടുഗോളിന് ജയിച്ച ഇന്റര്‍, രണ്ടാം പദ മത്സരം എതിരില്ലാത്ത ഒരു ഗോളിന് സ്വന്തമാക്കിയാണ് ചിരവൈരികളെ മറികടന്ന് ഫൈനലിലേക്ക് മുന്നേറിയത്.
2003 ചാമ്പ്യന്‍സ് ലീഗ് സെമിയിലും 2005-ല്‍ ക്വാര്‍ട്ടറിലും എസി മിലാനോടേറ്റ തോല്‍വിക്ക് ഇന്ററിന്റ മധുര പ്രതികാരം കൂടിയായി ഈ ഫൈനല്‍ പ്രവേശനം. ഇന്ററിന്റെ ആറാം ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. 74-ാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസിന്റെ ഗോളിലാണ് ഇന്റര്‍ ജയിച്ചുകയറിയത്. 2010-ലാണ് ഇന്റര്‍ അവസാനമായി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയത്. അന്ന് ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്ത് കിരീടവുമായാണ് അവര്‍ മടങ്ങിയത്. മൂന്നുകിരീടങ്ങളില്‍ (1964, 1965, 2010) മുത്തമിട്ട ഇന്റര്‍ രണ്ടുതവണ (1967, 1972) ഫൈനലില്‍ തോറ്റു.
ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ നടക്കുന്ന റയല്‍ മാഡ്രിഡ് - മാഞ്ചെസ്റ്റര്‍ സിറ്റി രണ്ടാം സെമിയിലെ വിജയികളെ ജൂണ്‍ 11-ന് നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്റര്‍ നേരിടും.
Content Highlights: Inter milan beat ac Milan to reach Champions League final