ഐ.എം വിജയന് സമ്മാനവുമായി ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍; വീഡിയോ പങ്കുവെച്ച് താരം

Photo: Screengrab / twitter.com/IMVijayan1
Photo: Screengrab / twitter.com/IMVijayan1

തൃശൂര്‍: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയന് സര്‍പ്രൈസ് സമ്മാനവുമായി ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍.

എസി മിലാന്‍ താരങ്ങളായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, റാഫേല്‍ ലിയോ, അലെസ്സിയോ റൊമാനോലി എന്നിവരെല്ലാം ഒപ്പിട്ട, ഐ.എം വിജയന്റെ പേരെഴുതിയ മിലാന്റെ ഒമ്പതാം നമ്പര്‍ ജേഴ്‌സിയാണ് ക്ലബ്ബ് അദ്ദേഹത്തിന് ചൊവ്വാഴ്ച സമ്മാനിച്ചത്.

കേരളത്തിലെ എസി മിലാന്‍ ഫുട്‌ബോള്‍ അക്കാദമിയിലെ മുഖ്യ പരിശീലകന്‍ ആല്‍ബര്‍ട്ടോ ലകാന്‍ഡെലയാണ് വിജയന് നേരിട്ട് ജേഴ്‌സി സമ്മാനിച്ചത്. ഇതിന്റെ വീഡിയോ വിജയന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുമുണ്ട്.

2003-ല്‍ സജീവ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച വിജയന്‍ ഇപ്പോഴും ഫുട്‌ബോളുമായി ബന്ധപ്പെട്ട ഇടങ്ങളിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ്. ഇന്ത്യന്‍ ടീമിനായി 71 മത്സരങ്ങളില്‍ നിന്ന് 32 ഗോളുകള്‍ നേടിയ താരം ഇപ്പോള്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ്.

Content Highlights: IM Vijayan Receives Special gift from AC Milan