ഫുട്‌ബോള്‍ വാര്‍ത്തകള്‍ക്ക് കല്ലറയ്ക്കല്‍ ഫൗണ്ടേഷന്റെ മാധ്യമപുരസ്‌കാരം; അപേക്ഷകള്‍ ക്ഷണിച്ചു

പ്രതീകാത്മകചിത്രം  I AFP
പ്രതീകാത്മകചിത്രം I AFP

കൊച്ചി: ഫുട്‌ബോള്‍ സംബന്ധിയായ വാര്‍ത്തകള്‍ക്കുള്ള മാധ്യമ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ച് കല്ലറയ്ക്കല്‍ ഫൗണ്ടേഷന്‍. ഫുട്‌ബോള്‍ മാധ്യമപ്രവര്‍ത്തനരംഗത്തെ പുരോഗതി ലക്ഷ്യംവെച്ച് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കല്ലറയ്ക്കല്‍ ഫൗണ്ടേഷന്‍. 11,111 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം.

2023 ജൂലൈ ഒന്നുമുതല്‍ 2024 ജൂണ്‍ 30 വരെയുള്ള സമയത്ത് മലയാളം, ഇംഗ്ലിഷ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച വാര്‍ത്ത, ഫീച്ചര്‍, അഭിമുഖം, പരമ്പര തുടങ്ങി ഫുട്‌ബോളുമായി ബന്ധപ്പെട്ട എഴുത്തുകളാണ് അവാര്‍ഡിനായി പരിഗണിക്കുക. ഒരാള്‍ക്ക് പരമാവധി മൂന്ന് സൃഷ്ടികള്‍ സമര്‍പ്പിക്കാം.

ഫുട്‌ബോള്‍ രംഗത്തെ പ്രഗത്ഭരായ മൂന്നുപേരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തീരുമാനിക്കുക. ബൈലൈന്‍ സ്റ്റോറി അല്ലെങ്കില്‍ ഉത്തരവാദപ്പെട്ട എഡിറ്റര്‍മാരുടെ കത്ത് കൂടെ അയക്കണം. ജൂലായ് 25 ആണ് അവസാന തീയതി. kallarackalfoundation@gmail.com എന്ന ഇ മെയിലിലാണ് അയക്കേണ്ടത്.
 

Content Highlights: football news kallarackal foundation award