ടെൻഹാഗ് യുണൈറ്റഡിൽ തുടരും

Photo: AFP
Photo: AFP

ലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി ടെൻഹാഗ്‌ തുടരും. ക്ലബ്ബ് ഡയക്ടർബോർഡിന്റെ വാർഷിക അവലോകനയോഗത്തിനുശേഷമാണ് ഡച്ച് പരിശീലകന്റെ കാര്യത്തിൽ തീരുമാനമായത്.

എഫ്.എ. കപ്പ് ഫൈനലിൽ മാഞ്ചെസ്റ്റർ സിറ്റിക്കെതിരേ നേടിയ ജയമാണ് ടെൻഹാഗിന് തുണയായത്. കഴിഞ്ഞസീസണിൽ പരിക്ക് ടീമിന് കനത്ത തിരിച്ചടിയായിരുന്നു. 45 പരിക്ക് കേസുകളാണ് മൊത്തമുണ്ടായതും. ഇതും ബോർഡ് പരിഗണിച്ചു. കഴിഞ്ഞ രണ്ടു സീസണുകളിലായി ടെൻഹാഗാണ് യുണൈറ്റഡിനെ പരിശീലിപ്പിക്കുന്നത്.

Content Highlights: Erik ten Hag to stay as Manchester United manager