ഹസാര്‍ഡ് ശക്തനായി തിരിച്ചുവരും: മാര്‍ട്ടിനെസ്

റയൽ മാഡ്രിഡിന്റെ ബെൽജിയൻ സൂപ്പർ താരം ഈഡൻ ഹസാർഡ് പരിക്കിൽ നിന്നും മുക്തനായി കരുത്തോടെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന് പരിശീലകൻ റൊബെർട്ടോ മാർട്ടിനെസ്.
ബെൽജിയം ഫുട്ബോൾ ടീമിന്റെ പരിശീലകനായ മാർട്ടിനെസ് ഗോൾ ഡോട്ട്കോമിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'അവൻ പെട്ടന്ന് തിരിച്ചുകയറും. ഇപ്പോൾ കാലിന് വലിയ കുഴപ്പമില്ല. ഓപ്പറേഷൻ കഴിഞ്ഞതോടെ അവൻ പരിക്കിൽ നിന്നും മുക്തനായിക്കഴിഞ്ഞു. നാലോ അഞ്ചോ ആഴ്ചകൾക്കുള്ളിൽ ഹസാർഡ് കൂടുതൽ കരുത്തനായി ഗ്രൗണ്ടിലേക്ക് തിരിച്ചെത്തും'-മാർട്ടിനെസ് പറഞ്ഞു.
ചെൽസിയിൽ നിന്നും വമ്പൻ തുകയ്ക്ക് റയൽ മാഡ്രിഡിലെത്തിയ ഹസാർഡിന് ഫോമിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. അതിനിടയിലാണ് ലെവാന്റെയ്ക്കെതിരേയുള്ള മത്സരത്തിനിടെ കണങ്കാലിന് പരിക്ക് പറ്റുന്നത്. ഫെബ്രുവരിയിൽ ശസ്തക്രിയയ്ക്ക് വിധേയനായ ഹസാർഡിന് സീസണിലെ മിക്ക മത്സരങ്ങളും നഷ്ടമായിരുന്നു.
Content Highlights: Eden Hazard Will Return Stronger After Ankle Surgery Roberto Martinez
Content Highlights: