ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിക്ക് പിന്നാലെ കോച്ച് തോമസ് ടുകെലിനെ പുറത്താക്കി ചെല്‍സി

Photo: twitter.com/ChelseaFC
Photo: twitter.com/ChelseaFC

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ സാഗ്രെബിനെതിരായ തോല്‍വിക്ക് പിന്നാലെ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി പരിശീലകന്‍ തോമസ് ടുകെലിനെ പുറത്താക്കി. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ക്രൊയേഷ്യന്‍ ക്ലബ്ബിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതിനു പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു ക്ലബ്ബിന്റെ തീരുമാനം.

ടുകെലിന്റെ കീഴിലാണ് 2021 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ചെല്‍സി കിരീടമണിഞ്ഞത്. ചാമ്പ്യന്‍സ് ലീഗ് കിരീടം കൂടാതെ ചെല്‍സിക്ക് യുവേഫ സൂപ്പര്‍ കപ്പും ക്ലബ്ബ് ലോകകപ്പും നേടിക്കൊടുത്ത പരിശീലകന്‍ കൂടിയാണ് ടുകെല്‍.

പ്രീമിയര്‍ ലീഗില്‍ ആറു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം നിലവില്‍ ആറാം സ്ഥാനത്താണ് ചെല്‍സി.

Content Highlights: Chelsea Sack Manager Thomas Tuchel After Champions League loss