കൊൽക്കത്തയിൽ ഇന്ത്യ-ബ്രസീൽ പോരാട്ടം, മത്സരം ഒക്ടോബർ മൂന്നിന്

#സ്പോർട്സ് ഡെസ്ക്
ബ്രസീല്‍ ടീം | Photo: AFP
ബ്രസീല്‍ ടീം | Photo: AFP

ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ടീമുമായി സൗഹൃമത്സരം കളിക്കാൻ ബ്രസീൽ. ഈ വർഷം ഒക്ടോബറിൽ ബ്രസീൽ ടീം സൗഹൃദമത്സരം കളിക്കുമെന്ന് ഇരുരാജ്യങ്ങളിലെയും ഫുട്‌ബോൾ ഫെഡറേഷനുകൾ ഔദ്യോഗികമായി അറിയിച്ചു. കൊൽക്കത്തയിൽവെച്ചാണ് മത്സരം നടക്കുക.

ഒക്ടോബർ മൂന്നിനാണ് മത്സരം നടക്കുക. ചരിത്രത്താളുകളിൽ എഴുതിവെക്കപ്പെടുന്ന ദിനമായിരിക്കും ഇതെന്ന് എഐഎഫ്എഫ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ബ്രസീൽ ടീം കളിക്കുമെന്ന് ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷനും അറിയിച്ചു. ഓസ്‌ട്രേലിയയിലെ സൗഹൃദമത്സരങ്ങൾക്ക് ശേഷമായിരിക്കും ബ്രസീൽ ഇന്ത്യയിലെത്തുക.

Content Highlights: Historic friendly match between India and Brazil scheduled for October 3, 2026., Venue confirmed at the iconic Salt Lake Stadium in Kolkata