വോള്‍വ്‌സില്‍ നിന്ന് ട്രയോറെയെ സ്വന്തമാക്കി ബാഴ്‌സലോണ

Photo: twitter.com/FCBarcelona
Photo: twitter.com/FCBarcelona

ബാഴ്‌സലോണ: ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബായ വോള്‍വ്‌സിന്റെ മുന്നേറ്റതാരം അഡമ ട്രയോറെയെ സ്വന്തമാക്കി ബാഴ്‌സലോണ. വായ്പാ അടിസ്ഥാനത്തിലാണ് ട്രയോറെ നൗകാമ്പിലെത്തിയത്. 2022 ജൂണ്‍ 30 വരെ താരം ബാഴ്‌സയ്ക്ക് വേണ്ടി പന്തുതട്ടും. 

സ്‌പെയിന്‍ സ്വദേശിയായ ട്രയോറെ എട്ടാം വയസ്സില്‍ ബാഴ്‌സയുടെ യൂത്ത് ടീമിനുവേണ്ടി പന്തുതട്ടിയാണ് ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ടത്. പിന്നീട് ബാഴ്‌സ ബി ടീമിനുവേണ്ടിയും കളിച്ചു. 2013-ല്‍ ബാഴ്‌സയുടെ സീനിയര്‍ ടീമില്‍ കളിച്ച ട്രയോറെ പിന്നീട് 2015-ല്‍ ആസ്റ്റണ്‍ വില്ലയിലേക്ക് ചേക്കേറി. 

ആസ്റ്റണ്‍ വില്ലയില്‍ നിന്ന് മിഡില്‍സ്ബറോ ട്രയോറെയെ സ്വന്തമാക്കി. മിഡില്‍സ്ബറോയില്‍ നിന്നാണ് താരം വോള്‍വ്‌സിലെത്തിയത്. 2018 മുതല്‍ ട്രയോറെ വോള്‍വ്‌സിനുവേണ്ടി കളിച്ചുവരുന്നു. 

പുതിയ സീസണില്‍ വോള്‍വ്‌സിനുവേണ്ടി 20 മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോള്‍ മാത്രമാണ് നേടിയത്. ട്രയോറെ കൂടി വന്നതോടെ ബാഴ്‌സയുടെ മുന്നേറ്റനിര ശക്തമായി. ട്രയോറെയും മെംഫിസ് ഡീപേയും ഫെറാന്‍ ടോറസുമടങ്ങുന്നതാണ് ബാഴ്‌സയുടെ മുന്നേറ്റനിര. ടോറസിനെയും ഈ അടുത്താണ് ബാഴ്‌സ സ്വന്തമാക്കിയത്. 

Content Highlights:Barcelona sign Adama Traore on loan

Content Highlights: