തോട്ടമുടമയെപോലെ ക്രീസിലേയ്ക്ക് വരവ്; കളത്തിലും പുറത്തും ക്രിക്കറ്റിനെ പൊളിച്ചെഴുതിയ കിങ് വീവ്

ക്രിക്കറ്റില്‍ ആമുഖം ആവശ്യമില്ലാത്ത താരമാണ് സര്‍ ഐസക് വിവിയന്‍ അലക്‌സാണ്ടര്‍ റിച്ചാര്‍ഡ്സ്. വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ പ്രതിഭാധനനായ ഓള്‍റൗണ്ടര്‍ക്ക് വയസ്സ് 73 പൂര്‍ത്തിയാവുന്നു. വെസ്റ്റ് ഇന്‍ഡീസിനായി തുടര്‍ച്ചയായി രണ്ടുതവണ ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്ത പ്രതിഭയെ, ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്ററെന്നോ ഓള്‍റൗണ്ടറെന്നോ വിശേഷിപ്പിച്ചാല്‍പ്പോലും അദ്ദേഹത്തിനര്‍ഹിച്ച പ്രതിഭാവിലാസമാവില്ല. ക്രിക്കറ്റില്‍ പുതിയ വിപ്ലവത്തിനോ നവോത്ഥാനത്തിനോ നാന്ദി കുറിച്ച യുഗപുരുഷനാണ് അദ്ദേഹം.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനങ്ങളില്‍, പ്രത്യേകിച്ച് തൊള്ളായിരത്തി എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ ക്രിക്കറ്റ് കണ്ടവര്‍ക്ക് റിച്ചാര്‍ഡ്സിനെക്കുറിച്ച് സംസാരിച്ചാല്‍ തീരില്ല. റിച്ചാര്‍ഡ്സിനെപ്പറ്റി പറയാതെ ആ കാലത്തെ ക്രിക്കറ്റ് ചരിത്രം പൂര്‍ണമാവുകയുമില്ല. ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ഏറ്റവുംകൂടുതല്‍ മേധാവിത്വമുണ്ടായിരുന്നത് ആ കാലത്താണ്. ടീമിന്റെ മുദ്രയായിട്ട് അന്ന് ഉയര്‍ത്തിക്കാണിച്ചിരുന്നത് റിച്ചാര്‍ഡ്സിനെയായിരുന്നു. എതിര്‍ടീമുകളുടെ പേടിസ്വപ്നവും അദ്ദേഹമായിരുന്നു.
Content Highlights: viv richards west indies legend career stats and cricket revolution