ഏതുവരെ പഠിച്ചു വിജയാ? വെടിയുണ്ട കണക്കെ മറുപടി: 'മ്മടെ എഴുത്തും വായനയുമൊക്കെ ഈ കാല്മ്മലല്ലേ..'

ഐ.എം. വിജയന്‍ | ഫോട്ടോ: ബി മുരളീകൃഷ്ണന്‍/മാതൃഭൂമി
ഐ.എം. വിജയന്‍ | ഫോട്ടോ: ബി മുരളീകൃഷ്ണന്‍/മാതൃഭൂമി

ന്നായ വിജയനെ ചിലപ്പോള്‍ മൂന്നായി കാണാം കളിക്കളത്തില്‍; സ്ട്രൈക്കറുടെയും മിഡ് ഫീല്‍ഡറുടെയും  സ്റ്റോപ്പറുടെയുമൊക്കെ വേഷങ്ങളില്‍. എന്നാല്‍, കളത്തിന് പുറത്തെ വിജയന് വേഷപ്പകര്‍ച്ചകളില്ല. അന്നുമിന്നും ഒരേയൊരു മുഖം, ഒരേയൊരു ഭാവം. സുതാര്യസുന്ദരനായ ആ വിജയനെ ആര്‍ക്കാണ് ഇഷ്ടപ്പെടാതിരിക്കാനാകുക?

വിജയന്റെ അപൂര്‍വം ആത്മസുഹൃത്തുക്കളില്‍ ഒരാളെന്ന് അഭിമാനിച്ചിരുന്നു ഒരിക്കല്‍. പിന്നെ മനസ്സിലായി ആ ധാരണ തെറ്റാണെന്ന്. വിജയന്റെ പതിനായിരക്കണക്കിന് സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രം ഞാന്‍. ആദ്യമായി കാണുന്നവരെപ്പോലും ഒരു വാക്കിലൂടെ, നോക്കിലൂടെ, ചിരിയിലൂടെ നിതാന്ത സുഹൃത്തുക്കളാക്കാന്‍ പോന്ന എന്തോ മാജിക് ഉണ്ട് വിജയന്റെ പെരുമാറ്റത്തില്‍. ആ  വ്യക്തിത്വത്തിന്റെ സവിശേഷതയാകാം. മൂന്നര പതിറ്റാണ്ട്   മുന്‍പ്  എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന  കൗമാരക്കാരന്റെ മുഖത്തെ പുഞ്ചിരിക്ക് ഇന്നും അതേ തിളക്കം, അതേ ഊഷ്മളത. ഹൃദയത്തില്‍നിന്ന് ഒഴുകിയിറങ്ങി വരുന്നതാണല്ലോ ആ ചിരി. 

Content Highlights: IM Vijayan: Football Legend`s Unforgettable Journey

Continue reading