രാത്രി ആഘോഷങ്ങളിലോ മദ്യത്തിലോ താത്പര്യമില്ല; വിനോദം വിൽസണും ബ്രാഡിയും

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
ഹാരി കെയ്ന്‍/ ഹാരി കെയ്ന്‍ വളര്‍ത്തുനായകള്‍ക്കൊപ്പം | Photo: instagram/ harry kane
ഹാരി കെയ്ന്‍/ ഹാരി കെയ്ന്‍ വളര്‍ത്തുനായകള്‍ക്കൊപ്പം | Photo: instagram/ harry kane

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനൊ റൊണാൾഡോയും അടക്കിവാണ ഫുട്‌ബോളിൽ എപ്പോഴും മൂന്നാമനായിരുന്നു ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്ൻ. ഇരുവരുടേയും താരപ്രഭയിൽ പലപ്പോഴും ഹാരി കെയ്‌നിന്റെ നേട്ടങ്ങൾ മങ്ങിപ്പോയിട്ടുണ്ട്. എന്നാൽ, ഇത്തവണ ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിന് പുറത്തുവെച്ച് നടന്ന ചടങ്ങിൽ സ്വന്തം നാട്ടുകാരുടെ മുന്നിൽവെച്ചുതന്നെ ഹാരി കെയ്ൻ ബാലൺദ്യോർ പുരസ്‌കാരം ഏറ്റുവാങ്ങി. മത്സരിക്കാൻ ഇത്തവണയും മെസ്സി കൂടെയുണ്ടായിരുന്നു, ഒപ്പം യുവതാരങ്ങളായ എംബാപ്പെയും ലാമിൻ യമാലും. അങ്ങനെ 25 വർഷങ്ങൾക്കുശേഷം ബാലൺദ്യോർ ഇംഗ്ലീഷ് മണ്ണിൽ തിരിച്ചെത്തിയിരിക്കുന്നു.

എറിക് എ മുത്തച്ഛനും ഐ.എസ്.എല്ലിലെ ടെഡ്ഡി ഷെറിങ്ഹാമും

ലണ്ടനിലെ വാൾതംസ്റ്റോവിൽ ജനിച്ച കുഞ്ഞു ഹാരിയുടെ ഫുട്ബോൾ പ്രേമത്തിന് കൂട്ടുനിന്നത് മുത്തച്ഛൻ എറിക്കും അമ്മ പാറ്റ് കെയ്നുമായിരുന്നു. വീട്ടിൽ പേരിനു പോലും ആരും ഫുട്ബോൾ കളിച്ചിരുന്നില്ല. അച്ഛൻ കിം കെയ്നിനാകട്ടെ, ഹാരിയുടെ ഫുട്ബോളിനോട് താത്പര്യമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, വിയോജിപ്പുമായിരുന്നു.

ചെറുപ്പത്തിൽ ഗോൾഫ് കളിച്ചാണ് ഹാരി പന്തുമായുള്ള ബന്ധം തുടങ്ങുന്നത്. അച്ഛന്റെ താത്പര്യവും ആ ഗോൾഫ് കളിയ്ക്ക് പിന്നിലുണ്ടായിരുന്നു. എന്നാൽ, ഫുട്ബോളാണ് തന്റെ തട്ടകമെന്ന് കുഞ്ഞുഹാരി തിരിച്ചറിഞ്ഞു. പക്ഷേ, അച്ഛൻ നോ പറഞ്ഞപ്പോഴും  മുത്തച്ഛൻ ഉറച്ചുനിന്നു.

ഇംഗ്ലണ്ടുകാരനായാണ് ഹാരി വളർന്നതെങ്കിലും അച്ഛൻ ഐറിഷുകാരനായിരുന്നു, ഹാരിയുടെ സംസാരത്തിലും ആ ഐറിഷ് ചുവയുണ്ട്. വാൾതംസ്റ്റോവിൽനിന്ന് ഹാരി ജനിച്ച് കുറച്ചുകാലത്തിന് ശേഷം കുടുംബം ചിങ്ഫോർഡിലേക്ക് താമസം മാറ്റി. അവിടെ ഡേവിഡ് ബെക്കാം കളി പഠിച്ച ചിങ്ഫോർഡ് ഫൗണ്ടേഷൻ സ്‌കൂളിൽ നിന്നായിരുന്നു ഹാരി കെയ്നെന്ന പ്രൊഫഷണൽ താരത്തിലേക്കുള്ള വളർച്ച.

ചെറുപ്പത്തിൽ ഹാരി കെയ്നിന്റെ റോൾ മോഡലിന് പിന്നിലും രസകരമായ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. ടോട്ടൻഹാമിന്റെ സ്ട്രൈക്കറായിരുന്ന ടെഡ്ഡി ഷെറിങ്ഹാമായിരുന്നു ഹാരിയുടെ സ്വപ്നഹീറോ. ആ പേര് ഇപ്പോൾ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്കും പരിചിതമാണ്. മറ്റൊന്നുമല്ല, ഇന്ത്യൻ സൂപ്പർ ലീഗിൽ കൊൽക്കത്തയുടെ പരിശീലകനായിരുന്നു ഈ ടെഡ്ഡി ഷെറിങ്ഹാം. ടെഡ്ഡിയാരെന്ന ചോദിച്ചാൽ ഗ്രേറ്റ് ഫിനിഷർ എന്നാകും ഹാരിയുടെ പെട്ടെന്നുള്ള ഉത്തരം.

കുടുംബത്തോടൊപ്പം | Photo: instagram/ harry kane

വിൽസണും ബ്രാഡിയും പിന്നെ ഹാരിയും

ഫുട്ബോളെന്നാൽ പ്രതീക്ഷയാണെന്ന തത്വമാണുള്ളതെങ്കിലും ഹാരി അത് പഠിച്ചത് ‘ഹാച്ചികോ’യെ കണ്ടിട്ടില്ല. ‘ഹാച്ചികോ’യേയോ ആ പേരിലറങ്ങിയ സിനിമയോ ഹാരിക്കറിയില്ലായിരിക്കാം. പക്ഷേ, ‘ഹാച്ചികോ’യെപ്പോലെ പ്രതീക്ഷയന്തെന്ന് പഠിപ്പിച്ച രണ്ട് വളർത്തുനായകൾ ഹാരിക്കുണ്ട്. വിൽസണും ബ്രാഡിയും. കറുപ്പും വെളുപ്പും നിറമുളള രണ്ട് ലാബ്രഡോറുകൾ. ഹാരിയുടെ കഥ പറയുമ്പോൾ അവരെ മാറ്റിനിർത്താനാവില്ല.

ഹാരിയുടെ ഇൻസ്റ്റാഗ്രാം പേജിലും ഫെയ്സ്ബുക്കിലും ട്വിറ്ററിലുമെല്ലാം ബ്രാഡിയുടേയും വിൽസന്റേയും ചിത്രങ്ങളാണ്. ഇതെന്റെ കുടംബമെന്നാണ് എല്ലാ ചിത്രത്തിനും താഴെ ഇംഗ്ലീഷ് താരം കുറിച്ചിരിക്കുന്നത്. അത്രയ്ക്ക് ആത്മബന്ധം ഈ വളർത്തുനായകളുമായി ഹാരിക്കുണ്ട്. ഫുട്ബോളിനൊപ്പം മൃഗസ്നേഹവും രക്തത്തിൽ അലിഞ്ഞതാണെന്ന് ഹാരി എപ്പോഴും പറയാറുണ്ട്. തെരുവിൽ അലയുന്ന മൃഗങ്ങളെ സംരക്ഷിക്കാനായി ബ്ലൂ ക്രോസ് സംഘടിപ്പിച്ച പരിപാടിയിലും ഹാരി ഇതുതന്നെ ആവർത്തിച്ചിരുന്നു. അന്ന് വിൽസൺന്റെയും ബ്രാഡിയുടെയും ചിത്രം വരച്ചാണ് ഹാരി തന്റെ പിന്തുണ അറിയിച്ചത്.

കളിക്കളത്തിന് പുറത്തെ വിശുദ്ധൻ എന്നൊരു പേരും ഹാരിയെ രഹസ്യമായി കൂട്ടുകാർ വിളിക്കാറുണ്ട്. മറ്റൊന്നുമല്ല, രാത്രി ആഘോഷങ്ങളിലോ മദ്യത്തിലോ ഇംഗ്ലീഷ് താരത്തിന് താത്പര്യമില്ല എന്നതാണ് ആ വിളിപ്പേരിന് പിന്നിൽ. എപ്പോഴും വിൽസണും ബ്രാഡിക്കുമൊപ്പം ചുറ്റിത്തിരിയുന്ന ഹാരിയുടെ വിനോദം ആ വളർത്തുനായകളെ കളിപ്പിക്കുന്നതാണ്. അതിലുമാനന്ദം രാത്രിയാഘോഷങ്ങളിലോ മദ്യത്തിലോ ഇംഗ്ലീഷ് താരത്തിന് ലഭിക്കില്ല.

ഹാരിയുടെ എല്ലാം ടോട്ടനാമാണ്

കരിയറിലാകെ ഒരു ഫുട്ബോൾ ക്ലബ്ബിന് വേണ്ടി മാത്രം കളിച്ച കളിക്കാർ ഹാരിക്ക് മുമ്പ് കടന്നുപോയിട്ടുണ്ട്. എന്നാൽ, പ്രൊഫഷണലിസമെന്ന നിലയിൽ പുതിയ താരങ്ങൾ അങ്ങനെ ക്ലബ്ബുമായി ഒരു വൈകാരികബന്ധം കാത്തുസൂക്ഷിക്കുന്നത് കുറവാണ്. ക്ലബ്ബിനെയല്ല, കളിയെ സ്നേഹിക്കുക എന്നതാണ് ഈ കളിക്കാരുടെ തത്വം. എന്നാൽ, ഹാരി കെയ്ൻ അങ്ങനെയല്ല. ഹാരിക്ക് എല്ലാമെല്ലാം ടോട്ടൻഹാമെന്ന ക്ലബ്ബാണ്. റയൽ മാഡ്രിഡ് ഹാരിയെ തട്ടകത്തിലെത്തിക്കാൻ ശ്രമിക്കുമ്പോൾ തന്റെ കരിയർ മുഴുവൻ ടോട്ടനത്തിനായി കളിക്കാനാണ് താത്പര്യമെന്ന് ഇംഗ്ലീഷ് താരം തുറന്നുപറഞ്ഞു. 'ഇവിടെ നല്ല ടീമുണ്ട്, മികച്ച പരിശീലകനുണ്ട്, പ്രൊഫഷണൽ ട്രെയ്നിങ് സെന്ററുണ്ട്, പുതിയ സ്റ്റേഡിയത്തിലേക്ക് കളി മാറാനുള്ള ഒരുക്കത്തിലും, ഞാനിവിടെ സന്തോഷവാനാണ്.' റയലിലേക്കുള്ള കൂടുമാറ്റത്തെ കുറിച്ച് ചോദിച്ചപ്പോൾ ഹാരിയുടെ മറുപടി ഇങ്ങനെയായിരുന്നു.

എട്ടാം വയസ്സിൽ റിഡ്ജ്‌വെ റോവേഴ്സിന് കളിക്കുമ്പോഴാണ് ഹാരിയെ ആഴ്സണൽ ക്ലബ്ബ് അധികൃതർ ശ്രദ്ധിക്കുന്നത്. അങ്ങനെ കുഞ്ഞുഹാരി ആഴ്സണലിൽ ഒരു വർഷം കളി പഠിച്ചു. എന്നാൽ, ഹെന്റിയും കോളും വിയേറയും അടങ്ങുന്ന ആഴ്സണൽ പടക്ക് ഹാരിയെന്ന എട്ടുവയസ്സുകാരനെ ആവശ്യമില്ലായിരുന്നു. ആ വർഷം പ്രീമിയർ ലീഗിൽ കപ്പുയർത്തിയ ആഴ്സെൻ വെങ്ങറും പടയും ആ സീസണു ശേഷം കെയ്‌നിനെ അക്കാദമിയിൽനിന്ന് വിട്ടുകൊടുത്തു. തിരിച്ച് വീണ്ടും പഴയ ക്ലബിലെത്തിയ ഹാരി പിന്നീട് 11-ാം വയസ്സ് വരെ റിഡ്ജ്‌വെയിൽ തുടർന്നു. ഹാരിയുടെ കരിയറിലെ വഴിത്തിരിവ് സംഭവിച്ചത് 2004-ലായിരുന്നു. ടോട്ടനവുമായുള്ള ഹാരിയുടെ ഹൃദയബന്ധം തുടങ്ങുന്നത് അവിടെയാണ്. ടോട്ടനത്തിലെത്തി അഞ്ചു വർഷങ്ങൾക്ക് ശേഷം ഹാരി സീനിയർ ടീമിന്റെ നെടുംതൂണായി മാറുന്നതാണ് പിന്നീട് കണ്ടത്.

ടോട്ടൻഹാം ജെഴ്‌സിയിൽ | Photo: AFP

ആ വർഷം ടോട്ടൻഹാമിലേക്ക് വിളിവന്ന ഹാരിയുടെ തുടക്കം മധ്യനിര താരമായിട്ടായിരുന്നു. പക്ഷേ, ടോട്ടൻഹാമിൽ അദ്ദേഹത്തിന്റെ സ്ഥിതി തിരച്ചും പരിതാപകരമായിരുന്നു. 1993 ജൂലൈയിൽ ജനിച്ചത് കൊണ്ട് പ്രായം കുറവായിരുന്നു, ശാരീരികമായി ഹാരി ചെറുതായിരുന്നു. എന്നാൽ, അസാമാന്യ പന്തടക്കവും പെട്ടെന്നുള്ള കളിയും ഹാരിയെ  മികച്ച അറ്റാക്കിങ് മിഡ്ഫിൽഡറാക്കി മാറ്റി. 2008-09 സീസണിൽ അണ്ടർ 16 ലെവലിൽ കോപ്പ ചിവാസ് ടൂർണമെന്റിലും ബെലിൻസോണ ടൂർണമെന്റിലും ബൂട്ടു കെട്ടിയ ഹാരിയ്ക്ക് ക്ലബ്ബ് കരാർ പുതുക്കി നൽകി.

2014-15 സീസണിൽ പോറ്റച്ചീനോ ടോട്ടൻഹാമിന്റെ പരിശീലകനായി എത്തിയതിന് ശേഷമാണ് ഹാരിയെ ഫുട്‌ബോൾ ലോകം ശ്രദ്ധിക്കാൻ തുടങ്ങിയത്. ആ വർഷം തന്നെയായിരുന്നു ഹാരിയ്ക്ക് പതിവായി ടോട്ടൻഹം ടീമിൽ കളിക്കാൻ അവസരം ലഭിക്കുന്നതും. ആ വർഷം 31 ഗോൾ നേടിയ അദ്ദേഹം പി.എഫ്.എ യങ് പ്ലയർ ഓഫ് ദി ഇയറായും ടോട്ടൻഹാം പ്ലയർ ഓഫ് ദി ഇയറായും തിരഞ്ഞെടുക്കപ്പെട്ടു. ആ ഒറ്റ വർഷം കൊണ്ട് താനാരാണെന്ന് ഹാരി തെളിയിച്ചതോടെ ഇംഗ്ലണ്ട് ദേശീയ ടീമിലേക്കുളഅള വിളിയും താരത്തെ തേടിയെത്തി.

സ്ട്രൈക്കർമാരായിരുന്ന ഇമ്മാനുവൽ അഡബായോറിനെയും സോൾഡാഡോയെയും വിറ്റ ടോട്ടൻഹാം അഡബായോറിന്റെ പത്താം നമ്പർ ജ്ഴ്സിയാണ് ഹാരിക്കായി സൂക്ഷിച്ചുവെച്ചിരുന്നത്. സീസണിന്റെ തുടക്കം മുതൽ ഗോളടിക്കാൻ ഒട്ടും മടികാണിക്കാതിരുന്ന ഹാരി 50 ഗോളുമായി ഒരു സീസണിൽ ക്ലബ് ചരിത്രത്തിൽ ഏറ്റവും അധികം ഗോൾ നേടുന്ന താരമായും മാറി. അവസാന നിമിഷം ചെൽസിയോട് തോറ്റ് കൈപിടിയിലുണ്ടായിരുന്ന പ്രീമിയർ ലീഗ് കപ്പ് നഷ്ടപ്പെടുമ്പോൾ ഹാരി കരഞ്ഞെങ്കിലും അതിനു പകരമായി അഗ്യൂറയേയും വാർഡിയേയും പിന്തള്ളി പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് അക്കൗണ്ടിലെത്തിച്ചു. ആ വർഷം പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനക്കാരായി മത്സരം പൂർത്തിയാക്കിയ ടോട്ടൻഹാം ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. ആ വർഷം നടന്ന യൂറോകപ്പിൽ ഇംഗ്ലണ്ടിന് വേണ്ടി ബൂട്ടു കെട്ടുകയും ചെയ്തു.

30 മത്സരങ്ങളിൽനിന്ന് 29 ഗോളടിച്ച് തുടർച്ചയായി രണ്ടാം തവണയും ഹാരി ഗോൾഡൻ ബൂട്ട് കാലിലണിഞ്ഞു. ചെറിയ വ്യത്യാസത്തിൽ പ്രീമിയർ ലീഗ് കിരീടം നഷ്ടപ്പെട്ടങ്കിലും ഗോൾഡൻ ബൂട്ടുമായി കെയ്ൻ പോകുന്നത് കണ്ട് സ്റ്റോഡിയം ഒന്നിച്ച് കൈയടിച്ചു.

'ഗോൾ സ്‌കോറർ ജഴ്സി നമ്പർ ടെൻ ഹാരി കെയ്ൻ'

ഒരു പന്ത് വല ചലിപ്പിക്കുമ്പോൾ 'ഗോൾ സ്‌കോറർ ജഴ്സി നമ്പർ ടെൻ ഹാരി കെയ്ൻ' എന്ന ശബ്ദം 2017-ൽ സ്റ്റേഡിയങ്ങളിൽ കേട്ടത് 56 തവണയാണ്. ആ ശബ്ദങ്ങൾക്കൊടുവിൽ ക്രിസ്റ്റ്യാനോ-മെസ്സി സൂപ്പർ ഹീറോകളെ മറികടന്ന് ഹാരി കെയ്ൻ ഗോളുകളുടെ രാജകുമാരനായി മാറി. ഒരിക്കൽപോലും ഇങ്ങനെയൊരു നേട്ടം ഇരുപത്തിനാലുകാരൻ സ്വപ്നത്തിൽ പോലും കണ്ടിട്ടുണ്ടാകില്ല.

ഒപ്പം മുൻ ഇംഗ്ലണ്ട് സ്ട്രൈക്കർ അലൻ ഷിയറർ പടുത്തുയർത്തിയ റെക്കോഡും ഹാരി മറികടന്നു. ഒരു കലണ്ടർ വർഷത്തിൽ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന റെക്കോഡാണ് ഷിയററിൽനിന്നു ഹാരി സ്വന്തം വീട്ടിലെ ഷെൽഫിലെത്തിച്ചത്. ഈ നേട്ടത്തെ ഹാരിയെ വായ്പാടിസ്ഥാനത്തിൽ മറ്റു ക്ലബ്ബുകൾക്കു നൽകിയ ടോട്ടനത്തിന്റെ മുൻപരിശീലകർക്കും കുഞ്ഞുഹാരിയെ ക്ലബ്ബിൽ ഒരു വർഷത്തിലധികം നിർത്താത്ത ആഴ്സണലിനുമായുള്ള മറുപടിയായും വായിക്കാം.

ആ വർഷം 56 ഗോളുകളാണ് താരം എല്ലാ മത്സരങ്ങളിലുമായി അടിച്ചുകൂട്ടിയത്. ഇതോടെ മെസ്സിയുടേയും റൊണാൾഡോയുടേയും കുത്തക തകർത്ത് യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾ സ്‌കോററായും ഹാരി മാറി. 2018-19 സീസണിൽ ടോട്ടനം ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയെത്തി. അന്ന് ഇടയ്ക്ക് പരിക്കേറ്റ ഹാരി കെയ്ൻ ഫൈനലിൽ കളിക്കാൻ തിരിച്ചെത്തിയെങ്കിലും അത് വലിയ വിവാദമായി. അന്ന് ലിവർപൂളിനോട് 2-0ത്തിന് ടോട്ടനം തോറ്റതിൽ ഉത്തരവാദി പരിക്ക് മാറാതെ കളിക്കാനിറങ്ങിയ ഹാരി കെയ്ൻ ആണെന്ന് വരെ കുറ്റപ്പെടുത്തലുകളുണ്ടായി. തൊട്ടടുത്ത സീസണിൽ പരിക്കുമൂലം വലഞ്ഞ ഹാരി കെയ്ൻ 2021-ൽ ഗോൾഡൻ ബൂട്ട് നേടിയാണ് തിരിച്ചുവരവ് നടത്തിയത്.

ജർമൻ കപ്പുമായി | Photo: instagram/ harry kane

ടോട്ടനവുമായുള്ള വഴിപിരിയൽ

2023-ൽ ടോട്ടനവുമായുള്ള കരാർ അവസാനിപ്പിക്കുമ്പോൾ ക്ലബ്ബിന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായി ഹാരി കെയ്ൻ മാറിയിരുന്നു. റയൽ മാഡ്രിഡിൽനിന്ന് കരീം ബെൻസിമ പോയതോടെ ഹാരി കെയ്‌നെ ക്ലബ്ബിലെത്തിക്കാൻ കാർലോ ആഞ്ചലോട്ടി ശ്രമിച്ചിരുന്നു. എന്നാൽ, നറുക്ക് വീണത് ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിനാണ്. 100 മില്ല്യൺ യൂറോ നൽകി അവർ കെയ്‌നിനെ ജർമനിയിലെത്തിച്ചു. ബുണ്ടസ് ലിഗയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറായിരുന്നു അത്. ഇതോടെ 2019-ൽ ലൂക്കാസ് ഹെർണാണ്ടസിനെ 80 മില്ല്യൺ യൂറോ നൽകി ബയേൺ കൊണ്ടുവന്നതെല്ലാം പഴങ്കഥയായി. ജർമനിയിലും തന്റെ റെക്കോർഡുകൾ ഹാരി കെയ്ൻ തുടർന്നു. ബുണ്ടസ് ലിഗയിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് ഹാരി കെയ്‌ന് സ്വന്തമായി.

ഒടുവിൽ ബാലൺദ്യോർ

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് ബാലൺദ്യോർ പുരസ്‌കാരം ഹാരി കെയ്‌ന്റെ കൈകളിലെത്തുന്നത്. ഇതിന് മുമ്പ് ആറ് തവണയാണ് ഹാരി കെയ്‌ന് മുന്നിൽ ആ പുരസ്‌കാരം വഴുതിപ്പോയത്. ഇത്തവണ ബയേണിനായുള്ള പ്രകടനവും ഇംഗ്ലണ്ടിനെ ലോകകപ്പ് സെമി ഫൈനൽ വരെ എത്തിച്ചതും ഹാരി കെയ്‌നിന് തുണയായി. ബയേണിനായി കഴിഞ്ഞ സീസണിൽ 61 ഗോളുകളാണ് താരം കണ്ടെത്തിയത്. 11 വർഷം മുമ്പ് ക്രിസ്റ്റ്യാനൊ റൊണാൾഡോ ഇത്രയും ഗോളുകൾ നേടിയ ശേഷം ആദ്യമായാണ് ഒരു താരം ഈ നേട്ടത്തിലെത്തുന്നത്. ഇതിൽ ബുണ്ടസ് ലിഗയിലെ 36 ഗോളുകളും ചാമ്പ്യൻസ് ലീഗിലെ 14 ഗോളുകളും ഉൾപ്പെടുന്നു. ജർമൻ കപ്പിൽ 10 ഗോളുകളും താരം കണ്ടെത്തി. ഇതിൽ സ്റ്റുവർട്ട്ഗർട്ടിനെതിരായ ഫൈനലിലെ ഹാട്രിക്കും ഉൾപ്പെടുന്നു. ഗെർഡ് മുള്ളർ, റോബർട്ട് ലെവൻഡോവ്‌സ്‌കി തുടങ്ങിയ താരങ്ങൾ കളിച്ച ക്ലബ്ബിനായാണ് ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തമാക്കുന്ന താരമെന്ന ചരിത്രനേട്ടം ഹാരി കെയ്ൻ നേടിയത്.

ഇംഗ്ലണ്ട് ജെഴ്‌സിയിലും കഴിഞ്ഞ സീസണിൽ ഹാരി കെയ്ൻ മികച്ച പ്രകടനം പുറത്തെടുത്തു. ലോകകപ്പിലെ ആറു ഗോളുകൾ ഉൾപ്പെടെ 12 ഗോളുകൾ നേടി. ഇതോടെ ഇംഗ്ലീഷ് ജെഴ്‌സിയിലെ ഗോളുകളുടെ എണ്ണം 73 ആയി ഉയർത്താനും കെയ്‌നിനായി.

Content Highlights: Harry Kane wins his first-ever Ballon d'Or award in a historic ceremony outside France., Overcame early rejections from Arsenal to become Tottenham's all-time top goalscorer., Transitioned to Bayern Munich in a record-breaking Bundesliga transfer deal., Scored 61 goals for Bayern Munich and led England to the World Cup semi-finals in a stellar season.