ഫെഡറേഷന് നൂറ്, ആ ചരിത്രനേട്ടത്തിന് അമ്പത്, പക്ഷേ ആരോർക്കുന്നു ആ സുവർണ താരങ്ങളെ?

ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കൊപ്പം
ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കൊപ്പം

കാപ്പിച്ചെടികളായിരുന്നു ഞങ്ങളുടെ "ഗാലറി.''  കിടപ്പുമുറിയുടെ ജനാല തുറന്നിട്ടാൽ തൊട്ടുമുന്നിൽ കാണുന്ന രണ്ട് ചെടികൾ. പൂത്തുനിന്ന ആ ചെടികൾക്ക്  മുകളിൽ കൊത്തിപ്പിടിച്ചുകയറി, ദുർബലമായ അവയുടെ കൊമ്പുകളിൽ കാൽ പിണച്ചിരുന്ന് ഇന്ത്യൻ ഹോക്കി ടീമിന്റെ ഐതിഹാസിക വിജയത്തിന് കാതോർത്തു ഞങ്ങൾ - സ്‌കൂൾ കുട്ടികളായ ഞാനും എന്റെ അനിയനും.

മുറിയ്ക്കകത്ത് ഇടതടവില്ലാതെ ചിലച്ചു കൊണ്ടിരുന്ന ഫിലിപ്സ് ട്രാൻസിസ്റ്ററിലൂടെ ആകാശവാണിയുടെ കമന്റേറ്റർ ജസ്ദേവ് സിംഗ് ഗർജിക്കുന്നു: "ഔർ യേ ഫ്രീ ഹിറ്റ് മിലാ പച്ചീസ് ഗജ്‌ കി ദൂരി സേ ദായേ ഫ്ലാങ്ക് പർ പാകിസ്താൻ കേ ഇഫ്തിഖർ കോ. ഔർ യേ ഹിറ്റ് ലഗായാ, അബ് ഗേന്ത് അക്തർ റസൂൽ കേ പാസ്. ഗേന്ത് ഭാരത് കേ ഡി മേ ബായേ ഓർ സേ ജഹാം ചൗകന്നി ഹേ പൂരി ടീം. ഔർ അജിത്പാൽ നേ ഖുബ്‌സൂരതി സേ ഗേന്ത് അപ്നേ ഡി സേ ബാഹർ കർ ദി. ഔർ യേ ഖേൽ കദം....''

Content Highlights: 1975 Hockey World Cup India Hockey Jasdev Singh Ajitpal Singh Leslie Fernandes Surjit Singh

Continue reading