162 പന്തിൽ 155 റൺസ്; ഫോമിൽ തിരിച്ചെത്തി യശസ്വി ജയ്സ്വാൾ

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി തന്റെ ഫോം വീണ്ടെടുത്ത് ഇന്ത്യൻ ബാറ്റർ യശസ്വി ജയ്സ്വാൾ. ന്യൂസീലൻഡ് എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയോടെയാണ് യശസ്വി തിരിച്ചുവരവ് നടത്തിയത്. സമനിലയിൽ അവസാനിച്ച മത്സരത്തിൽ 162 പന്തിൽ 155 റൺസുമായി യശസ്വി പുറത്താകാതെ നിന്നു. 15 ഫോറും അഞ്ച് സിക്സും താരം കണ്ടെത്തി.
തന്റെ മുൻ ഇന്നിങ്സുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു യശസ്വിയുടെ ബാറ്റിങ്. 17, 5, 0 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. ഡീൻ ഫോക്സ്ക്രോഫ്റ്റിനെ സിക്സറിലേക്ക് പായിച്ചാണ് യശസ്വി സെഞ്ചുറി പൂർത്തിയാക്കിയത്. ജൂണിൽ അഫ്ഗാനിസ്താനെതിരായ ഏകദിനത്തിൽ സെഞ്ചുറി നേടിയതിനുശേഷം യശസ്വി മോശം ഫോമിലൂടെയാണ് കടന്നുപോയത്. എട്ട് ഇന്നിങ്സുകളിൽ നിന്ന് രണ്ട് ഡക്കുകൾ ഉൾപ്പെടെ 160 റൺസ് മാത്രമാണ് യശസ്വിക്ക് നേടാനായത്. ഇത് അദ്ദേഹത്തിന്റെ മോശം ഫോമിനെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഫ്രേസർ ഷീറ്റിന്റെ പന്തിൽ എൽബിഡബ്ല്യു ആയി പൂജ്യത്തിന് പുറത്തായതോടെ ആശങ്കകൾ വീണ്ടും ശക്തമായി. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ യുവതാരം തിരിച്ചുവരികയായിരുന്നു.
Content Highlights: Yashasvi Jaiswal scored an unbeaten 155 off 162 balls in the second unofficial Test., The innings included 15 fours and five sixes against New Zealand A in Christchurch., Jaiswal ended his poor run of form ahead of India's Test series against New Zealand., Mukesh Kumar claimed a five-wicket haul for India A in the match.