20-കാരനായ ഇംഗ്ലീഷ് ക്രിക്കറ്റ് താരം മരിച്ച നിലയില്‍

Photo: twitter.com/WorcsCCC
Photo: twitter.com/WorcsCCC

ലണ്ടന്‍: യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൗണ്ടി ക്ലബ്ബ് വോര്‍സെസ്റ്റര്‍ഷെയറിന്റെ 20-കാരനായ സ്പിന്നര്‍ ജോഷ് ബേക്കറാണ് മരിച്ചത്. വ്യാഴാഴ്ച താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ക്ലബ്ബ് തന്നെയാണ് താരത്തിന്റെ മരണ വിവരം പുറത്തുവിട്ടത്. മരണകാരണം ലഭ്യമായിട്ടില്ല.

ഇടംകൈയന്‍ സ്പിന്നറായ ബേക്കര്‍ 2021-ലാണ് വോര്‍സെസ്റ്റര്‍ഷെയറിനായി അരങ്ങേറിയത്. ഇത്തവണത്തെ സീസണില്‍ ക്ലബ്ബിനായി രണ്ടു മത്സരങ്ങള്‍ കളിക്കുകയും ചെയ്തു. ബുധനാഴ്ച സോമര്‍സെറ്റിനെതിരേ നടന്ന മത്സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 47 മത്സരങ്ങളില്‍ നിന്ന് 70 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 താരം കൂടിയായിരുന്നു ബേക്കര്‍. താരത്തിന്റെ വിയോഗത്തില്‍ വോര്‍സെസ്റ്റര്‍ഷെയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആഷ്‌ലി ജൈല്‍സ് ദുഃഖം രേഖപ്പെടുത്തി.

Content Highlights: worcestershire cricketer josh baker dies aged 20