ഫൈനലിലും മഴ പെയ്താല്‍ എന്തു സംഭവിക്കും?

സിഡ്‌നി: ട്വന്റി-20 വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മഴയില്‍ ഒലിച്ചുപോയതോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ എന്ന നിലയില്‍ ഫൈനലിലെത്തി. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലാണ് ഫൈനല്‍.
ഇനി ഞായറാഴ്ച്ച നടക്കുന്ന ഫൈനലിലും മഴ പെയ്താല്‍ എന്തു സംഭവിക്കും? ആരായിരിക്കും ചാമ്പ്യന്‍മാര്‍? അങ്ങനെയെങ്കില്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ച്ചയായിരിക്കും ഫൈനല്‍ നടക്കുക. ഇനി തിങ്കളാഴ്ച്ചയും മഴയില്‍ മുങ്ങിപ്പോയാല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും കിരീടം പങ്കുവെയ്ക്കും.
ശ്രീലങ്കയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിന് ശേഷം കഴിഞ്ഞ എട്ടു ദിവസമായി ഇന്ത്യ കളത്തിലിറങ്ങിയിട്ടില്ല. രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനലിലെത്തിയത്.
Content Highlights: What happens if India vs Australia final gets washed out Women’s T20 World Cup
Content Highlights: