ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുത്ത് ട്രെന്റ് ബോള്‍ട്ടും മെഗ് ലാന്നിങ്ങും

ട്രെന്റ് ബോള്‍ട്ട്, മെഗ് ലാന്നിങ്‌
ട്രെന്റ് ബോള്‍ട്ട്, മെഗ് ലാന്നിങ്‌

മെല്‍ബണ്‍: ന്യൂസീലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ടും ഓസ്ട്രേലിയന്‍ വനിതാ ടീം നായിക മെഗ് ലാന്നിങും ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനിച്ചു. മത്സരം കുറച്ച് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടാനാണ് ബോള്‍ട്ടിന്റെ തീരുമാനം. ലാന്നിങ് അനിശ്ചിതകാലത്തേക്ക് മറിനില്‍ക്കുമെന്നാണ് പ്രഖ്യാപിച്ചത്.

ബോള്‍ട്ടിന്റെ അഭ്യര്‍ഥനപ്രകാരം ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സെന്‍ട്രല്‍ കരാറില്‍നിന്ന് താരത്തെ നീക്കി. വളരെ കുറച്ച് മത്സരങ്ങളിലാകും ഇനി കളിക്കുകയെന്ന് ബോള്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ന്യൂസീലന്‍ഡിനായി 70 ടെസ്റ്റും 137 ഏകദിനങ്ങളും 33-കാരനായ താരം കളിച്ചിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്ട്രേലിയയെ സ്വര്‍ണനേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് മെഗ് ലാന്നിങ്. 30-കാരി 2010-ലാണ് ഓസ്ട്രേലിയക്കായി അരങ്ങേറുന്നത്. 2014-ല്‍ ക്യാപ്റ്റനായി. 171 മത്സരങ്ങളില്‍ ടീമിനെ നയിച്ചു.

Content Highlights: trent boult, meg lanning, break from international cricket, sports news, sports, cricket, nz, aus