ടി ട്വന്റി ലോകകപ്പ് ടീമുകൾക്ക് ആകെ 103 കോടി; സമ്മാനത്തുക പുറത്തുവിട്ട് ICC

കിരീടം നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ |ഫോട്ടോ:PTI
കിരീടം നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ |ഫോട്ടോ:PTI

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ ടീമുകൾക്കുള്ള സമ്മാനത്തുകയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് ഐസിസി. 11.25 മില്യൺ ഡോളറാണ് (103 കോടി രൂപയോളം) പങ്കെടുത്ത എല്ലാ രാജ്യങ്ങൾക്കുമായി നൽകിയത്. ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിനാണ് ഏറ്റവും ഉയർന്ന വിഹിതം ലഭിച്ചത്. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിഹിതം ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലേയും സൂപ്പർ എട്ടിലേയും പ്രകടനങ്ങൾ അടക്കം ഒരോ ഘട്ടം കടന്നെത്തുന്നവർക്കും അതിനനുസൃതമായ തുകയാണ് സമ്മാനമായി ലഭിക്കുക. ചാമ്പ്യന്മാരായ ഇന്ത്യക്ക് 2,639,423 ഡോളർ (ഏകദേശ 24.25 കോടി രൂപ) ആണ് കിട്ടിയത്. റണ്ണേഴ്‌സപ്പായ ന്യൂസിലൻഡിന് 1,422,692 ഡോളർ (13.08 കോടി രൂപ) ലഭിച്ചു.

സെമിഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയ്ക്ക് 1,005,577 ഡോളർ (ഏകദേശം 9.24 കോടി രൂപ) ലഭിച്ചു, ഇംഗ്ലണ്ടിന് 974,423 ഡോളർ (8.96 കോടി രൂപ) ലഭിച്ചു. പാകിസ്താന് 522,692 ഡോളർ (ഏകദേശം 4.80 കോടി രൂപ) ആണ് ലഭിക്കുക.

ടീമുകൾക്ക് ലഭിക്കുന്ന തുക ഇപ്രകാരമാണ്‌..(തുക ഡോളറിൽ)

ഇന്ത്യ - 2,639,423

ന്യൂസീലാൻഡ് - 1,422,692

ദക്ഷിണാഫ്രിക്ക - 1,005,577

ഇംഗ്ലണ്ട് - 974,423

വെസ്റ്റ് ഇൻഡീസ് - 538,269

പാകിസ്താൻ - 522,692

സിംബാബ്വെ - 491,538

ശ്രീലങ്ക - 475,962

അഫ്ഗാനിസ്ഥാൻ - 309,808

ഓസ്‌ട്രേലിയ - 309,808

യുഎസ്എ - 309,808

സ്‌കോട്ട്‌ലൻഡ് - 278,654

അയർലൻഡ് - 721,731

ഇറ്റലി - 256,154

നെതർലാൻഡ്‌സ് - 56,154

യുഎഇ - 256,154

നേപ്പാൾ - 256,154

കാനഡ - 225,000

നമീബിയ - 225,000

ഒമാൻ - 225,000

Content Highlights: T20 World Cup Prize Money 2026: India's Winning Amount Revealed