ബയോ ബബ്ള്‍ ലംഘിച്ച് ഡര്‍ഹാമിലൂടെ ചുറ്റിക്കറങ്ങി; മൂന്നു ലങ്കന്‍ താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു

കുശാല്‍ മെന്‍ഡിസും നിരോഷന്‍ ഡിക്ക്‌വെല്ലയും | Photo: twitter
കുശാല്‍ മെന്‍ഡിസും നിരോഷന്‍ ഡിക്ക്‌വെല്ലയും | Photo: twitter

ലണ്ടൻ: ഇംഗ്ലണ്ടിൽ ബയോ ബബ്ൾ നിയന്ത്രണം ലംഘിച്ച മൂന്ന് താരങ്ങൾക്കെതിരേ നടപടിയെടുത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. കുശൽ മെൻഡിസ്, നിരോഷൻ ഡിക്കെല്ല, ധനുഷ്ക ഗുണതിലക എിവരെ സസ്പെന്റ് ചെയ്യുകയും നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഏകദിന പരമ്പരയുടെ ഭാഗമായാണ് ലങ്കൻ ടീം ഇംഗ്ലണ്ടിലെത്തിയത്.

ഡർഹാമിലൂടെ കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാതെ ചുറ്റിക്കറങ്ങുന്ന വൈസ് ക്യാപ്റ്റനായ കുശൽ മെൻഡിസിന്റേയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിരോഷൻ ഡിക്കെല്ലയുടേയും വീഡിയോ ട്വിറ്ററിലൂടെ പുറത്തുവന്നിരുന്നു. ധനുഷ്ക ഗുണതിലക ഈ വീഡിയോയിൽ ഉണ്ടായിരുന്നില്ല. എന്നാൽ ധനുഷ്കയും ബയോ ബബ്ൾ ലംഘിച്ചിരുന്നെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് കണ്ടെത്തുകയായിരുന്നു.

ഏറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സിറ്റിയാണ് ഡർഹാം. അതുകൊണ്ടുതന്നെ ഡർഹാമിൽ പോകരുതെന്ന് ലങ്കൻ താരങ്ങൾക്ക് നിർദേശം നൽകിയതാണ്. അതേസമയം കോവിഡ് കേസുകൾ ഇല്ലാത്ത കാർഡിഫിൽ പോകാൻ അനുമതിയും നൽകിയിരുന്നു. എന്നാൽ ഇതു ലംഘിച്ച് താരങ്ങൾ ഡർഹാമിൽ പോകുകയായിരുന്നു.

Content Highlights: Sri Lanka cricketers Kusal Mendis Gunathilaka Dickwella sent home after bio bubble breach in UK

Content Highlights: