മെല്‍ബണില്‍ വില്ലനായി സ്‌പൈഡര്‍ ക്യാം; ആന്റിച്ച് നോര്‍ക്യയെ ഇടിച്ചുവീഴ്ത്തി

മെല്‍ബണ്‍: ക്രിക്കറ്റ് മൈതാനത്ത് കാണികളുടെ കൂട്ടപ്പൊരിച്ചിലിനിടെ താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ വില്ലനായത് മൈതാനത്തെ സ്‌പൈഡര്‍ ക്യാമറയായിരുന്നു.
മൈതാനത്ത് കൂടി അതിവേഗത്തില്‍ ചലിച്ച സ്‌പൈഡര്‍ ക്യാമറ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്യയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനമായിരുന്നു സംഭവം.
ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് ബാറ്റ് ചെയ്യുന്നതിനിടെ ബാക്ക്‌വേര്‍ഡ് സ്‌ക്വയറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു നോര്‍ക്യ. ഈ സമയം മത്സരം സംപ്രേഷണം ചെയ്യുന്ന ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ 'ഫ്‌ളയിങ് ഫോക്‌സ്' ക്യാമറ അതിവേഗത്തില്‍ ചലിക്കുന്നതിനിടെ താരത്തെ ഇടിച്ചിടുകയായിരുന്നു. നോര്‍ക്യ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.
Content Highlights: Spider camera knocks down fielder Anrich Nortje