വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; ആറ് പന്തിൽ ആറ് സിക്സർ പറത്തിയ ആദ്യതാരം

ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ ഇതിഹാസതാരം സർ ഗാർഫീൽഡ് (ഗാരി) സോബേഴ്സ് (89) അന്തരിച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ ഒരു യുഗത്തിന്റെ പ്രതീകമായിരുന്നു.
1968-ൽ നോട്ടിംഗ്ഹാംഷെയറിന് വേണ്ടി കളിക്കുമ്പോൾ, ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിലെ ഒരോവറിലെ ആറ് പന്തുകളും സിക്സർ അടിക്കുന്ന ആദ്യ താരമായി അദ്ദേഹം മാറി.
ഇടംകൈയ്യൻ ബാറ്ററായ അദ്ദേഹം, സ്പിൻ, പേസ് ബൗളിംഗുകളിൽ ഒരുപോലെ പ്രാവീണ്യമുള്ള ബൗളറായിരുന്നു. കൂടാതെ അദ്ദേഹം ഒരു മികച്ച ഫീൽഡറും കൂടിയായിരുന്നു
1958ൽ പാകിസ്താനെതിരെ അദ്ദേഹം നേടിയ 365* റൺസ് എന്ന സ്കോർ, 36 വർഷക്കാലം ഒരു ടെസ്റ്റ് ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന സ്കോറായി നിലനിന്നു.
1965 മുതൽ 1972 വരെ അദ്ദേഹം വെസ്റ്റ് ഇൻഡീസ് ടീമിനെ നയിച്ചു. കൂടാതെ 1970-ൽ റെസ്റ്റ് ഓഫ് ദി വേൾഡ് ഇലവന്റെ ക്യാപ്റ്റനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിന് പുറമെ ബാർബഡോസ്, നോട്ടിംഗ്ഹാംഷെയർ, സൗത്ത് ഓസ്ട്രേലിയ എന്നീ ടീമുകൾക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.
93 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അദ്ദേഹം 8,032 റൺസും 235 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി 57.78 ആണ്. ഇതിൽ 26 സെഞ്ചുറികളും ഉൾപ്പെടുന്നു
Content Highlights: World's greatest all-rounder passed away at age 89., First player to hit six sixes in a single over in first-class cricket., Held the record for the highest Test score of 365* for 36 years., Scored 8,032 runs and took 235 wickets in 93 Test matches., Captain of West Indies (1965-1972) and Rest of the World XI.