ഏകദിന റാങ്കിങ്ങില്‍ ഗില്ലിന് മുന്നേറ്റം; ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമത്

Photo: AP
Photo: AP

ദുബായ്: ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ നാലാം സ്ഥാനത്ത്. ബുധനാഴ്ച ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങ്ങിലാണ് 743 റേറ്റിങ് പോയന്റുകളുമായി ഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തിയത്.

ഏകദിന റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള ഇന്ത്യന്‍ താരവും ഗില്‍ തന്നെ. 880 പോയന്റുമായി പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍അസമാണ് ഒന്നാമത്.

വിരാട് കോലി ഒമ്പതാം സ്ഥാനത്തും രോഹിത് ശര്‍മ 11-ാം സ്ഥാനത്തുമാണ്.

Content Highlights: Shubman Gill reaches fourth spot in ODI batting rankings