സഞ്ജു സാംസൺ ടാലൻമാർക്ക് കോർപറേഷൻ ബ്രാൻഡ് അംബാസഡർ

#സ്പോർട്സ് ഡെസ്ക്
ടാലന്‍മാര്‍ക്ക് കോര്‍പറേഷന്‍ സഹസ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് ഷക്കീല്‍ ടി.കെ, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ എം. ഹബീബ് റഹ്‌മാന്‍, സഹസ്ഥാപകനും ഡയറക്ടറുമായ എന്‍. ഹിബത്തുല്ല എന്നിവർ ടാലന്‍മാര്‍ക്ക് കോര്‍പറേഷന്‍ ബ്രാൻഡ് അംബാസഡറായ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണോടൊപ്പം ടാലൻമാർക്ക് ഹോട്ടൽസ് കോർപ്പറേഷൻ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ നിഷാന്ത് പറക്കോട്ട് നായർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ഗിരീഷ്‌കുമാർ എം, കോർപ്പറേറ്റ് സ്ട്രാറ്റജി ഹെഡ് മുഹമ്മദ് ഹാഷിർ, ചീഫ് ആർക്കിറ്റെക്റ്റ് അഹമ്മദ് അഫലാഹ് എന്നിവർ സമീപം.
ടാലന്‍മാര്‍ക്ക് കോര്‍പറേഷന്‍ സഹസ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് ഷക്കീല്‍ ടി.കെ, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ എം. ഹബീബ് റഹ്‌മാന്‍, സഹസ്ഥാപകനും ഡയറക്ടറുമായ എന്‍. ഹിബത്തുല്ല എന്നിവർ ടാലന്‍മാര്‍ക്ക് കോര്‍പറേഷന്‍ ബ്രാൻഡ് അംബാസഡറായ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണോടൊപ്പം ടാലൻമാർക്ക് ഹോട്ടൽസ് കോർപ്പറേഷൻ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ നിഷാന്ത് പറക്കോട്ട് നായർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ഗിരീഷ്‌കുമാർ എം, കോർപ്പറേറ്റ് സ്ട്രാറ്റജി ഹെഡ് മുഹമ്മദ് ഹാഷിർ, ചീഫ് ആർക്കിറ്റെക്റ്റ് അഹമ്മദ് അഫലാഹ് എന്നിവർ സമീപം.

കോഴിക്കോട്: പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാലൻമാർക്ക് കോർപറേഷന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. കോഴിക്കോട് നടന്ന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ടാലൻമാർക്കിന്റെ ബിസിനസ് സംരംഭങ്ങളെ ഒരൊറ്റ ബ്രാൻഡ് ഐഡന്റിറ്റിക്ക് കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കേരള ക്രിക്കറ്റിലൂടെ വളർന്ന് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ടീമിന്റെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ സഞ്ജു, ഇനി മുതൽ ടാലൻമാർക്കിന്റെ എല്ലാ സംരംഭങ്ങളുടെയും ബ്രാൻഡ് അംബാസഡറായിരിക്കും.

ക്ഷമയോടും സത്യസന്ധതയോടും ഉറച്ച ബോധ്യത്തോടും കൂടിയാണ് ഒരു ബ്രാൻഡിന്റെ വിശ്വാസ്യത കെട്ടിപ്പടുക്കുന്നതെന്ന് ടാലൻമാർക്ക് കോർപറേഷൻ സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ എം. ഹബീബ് റഹ്‌മാൻ പറഞ്ഞു. "വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഞങ്ങളുടെ മൂല്യങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ കഴിയുന്ന ഒരു മുഖത്തെയാണ് ഞങ്ങൾ തേടിയത്. മികവിലൂടെയും സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെയും രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സഞ്ജു സാംസൺ. അദ്ദേഹത്തെ ടാലൻമാർക്ക് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അഭിമാനമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

ടാലെൻമാർക്കുമായി സഹകരിക്കുന്ന ഓരോ വ്യക്തിക്കും അർഹമായ പരിഗണനയും മൂല്യവും ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ വാഗ്ദാനമെന്ന് സഹസ്ഥാപകനും ഡയറക്ടറുമായ എൻ. ഹിബത്തുല്ല പറഞ്ഞു. "കഴിവുകൊണ്ട് മാത്രമല്ല, അത് കൈകാര്യം ചെയ്യുന്ന രീതിയിലെ ലാളിത്യം കൊണ്ടും സഞ്ജു ഏവർക്കും പ്രിയങ്കരനാണ്. ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും നിലവാരത്തിന്റെയും പ്രതീകമാണ് ഈ സഹകരണം," അദ്ദേഹം വ്യക്തമാക്കി.

"ഹോസ്പിറ്റാലിറ്റി മുതൽ ഹെൽത്ത് കെയർ വരെയുള്ള ഞങ്ങളുടെ സംരംഭങ്ങൾ വ്യത്യസ്ത തലങ്ങളിലാണ് ജനജീവിതത്തെ സ്പർശിക്കുന്നത്. എന്നാൽ ഇവയെല്ലാം 'മനുഷ്യത്വപരമായ സമീപനത്തോടുകൂടിയ മികവ്' എന്ന ഒരൊറ്റ തത്ത്വശാസ്ത്രത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ജനങ്ങൾ ഇതിനകം വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാളെ ബ്രാൻഡ് അംബാസഡറായി ലഭിക്കുന്നത് ഈ ആശയം ഞങ്ങളുടെ എല്ലാ സംരംഭങ്ങളിലേക്കും എത്തിക്കാൻ സഹായിക്കും," സഹസ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് ഷക്കീൽ ടി.കെ. പറഞ്ഞു.

മൂല്യങ്ങളിലുള്ള വ്യക്തതയും ബിസിനസ് കെട്ടിപ്പടുക്കുന്നതിലെ കരുതലുമാണ് തന്നെ ടാലൻമാർക്കിലേക്ക് ആകർഷിച്ചതെന്ന് സഞ്ജു സാംസൺ പറഞ്ഞു. "കേരളത്തിൽ വേരുകളുള്ള, വലിയ ലക്ഷ്യങ്ങളോടെ മുന്നേറുന്ന ഒരു ഗ്രൂപ്പിനൊപ്പം ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ടാലൻമാർക്ക് കുടുംബത്തിന്റെ ഭാഗമാകാനും, ഒരുമിച്ച് പുതിയ നേട്ടങ്ങൾ കൈവരിക്കാനും ആഗ്രഹിക്കുന്നു," സഞ്ജു പറഞ്ഞു.

2014-ൽ സ്ഥാപിതമായ ടാലൻമാർക്ക് കോർപറേഷൻ ഹോസ്പിറ്റാലിറ്റി, ഇൻഫ്രാസ്ട്രക്ചർ, റിയൽ എസ്റ്റേറ്റ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ ശക്തമായ സാന്നിധ്യമാണ്. സഞ്ജു സാംസണുമായുള്ള സഹകരണത്തിലൂടെ ദേശീയതലത്തിൽ തങ്ങളുടെ ബ്രാൻഡ് സാന്നിധ്യം കൂടുതൽ ശക്തമാക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

Content Highlights: Sanju brand ambassador talenmark