ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ രോഹിത്തുണ്ടാകില്ല

Photo | AFP
Photo | AFP

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിട്ടുനില്‍ക്കും. വ്യക്തിപരമായ കാരണങ്ങള്‍മൂലം വിട്ടുനില്‍ക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി രോഹിത് ബിസിസിഐക്ക് അപേക്ഷ നല്‍കി.

അഞ്ചു ടെസ്റ്റുമത്സരങ്ങളടങ്ങിയ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പരമ്പര നവംബര്‍ 22-നാണ് തുടങ്ങുക. പെര്‍ത്തിലും അഡ്‌ലെയിഡിലുമായി നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങളാകും രോഹിതിന് നഷ്ടമാകുക. 

ബംഗ്ലാദേശിനെതിനെതിരെ അടുത്തിടെ നടന്ന രണ്ട് ടെസ്റ്റിലും രോഹിത് കളിച്ചിരുന്നു. ഒക്ടോബര്‍ 16-നാണ് ന്യൂസിലന്‍ഡിനെതിരായാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.

ഓസ്‌ട്രേലയയ്‌ക്കെതിരായ ആദ്യ രണ്ട് മത്സരത്തില്‍ രോഹിത് ഇല്ലെങ്കില്‍ പകരക്കാരനായി അഭിമന്യു ഈശ്വരന്‍ ടീമില്‍ ഇടംപിടിച്ചേക്കും. ശുഭ്മാന്‍ ഗില്ലിനും കെ.എല്‍.രാഹുലിനും സാധ്യത കല്‍പ്പിക്കുന്നുണ്ട്.

Content Highlights: Rohit Sharma May Miss All Important Test vs Australia