ട്വന്റി 20 ഫൈനലില്‍ ചരിത്ര നേട്ടവുമായി റിച്ച ഘോഷ്; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം

മുംബൈ: വനിതാ ട്വന്റി 20 ലോകകപ്പില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി ചരിത്രത്തില്‍ ഇടംനേടി ഇന്ത്യയുടെ റിച്ച ഘോഷ്. ട്വന്റി 20 മത്സരത്തിലെയും ലോകകപ്പ് ഫൈനലിലെയും ആദ്യ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് എന്ന നേട്ടമാണ് 16-കാരിയായ റിച്ച സ്വന്തമാക്കിയത്.
മെല്‍ബണില്‍ നടന്ന ഫൈനലില്‍ പന്ത് ഹെല്‍മറ്റിലിടിച്ച് മടങ്ങിയ താനിയ ഭാട്ടിയക്ക് പകരമാണ് റിച്ച ടീമിലിടം പിടിച്ചത്. ജെസ് ജൊനാസന്റെ പന്ത് ഹെല്‍മറ്റിലിടിച്ച താനിയ വേദന കലശലായതോടെ ക്രീസ് വിടുകയായിരുന്നു.
ഓസീസ് ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 58 എന്ന നിലയില്‍ നില്‍ക്കവെയാണ് റിച്ച ക്രീസിലെത്തുന്നത്. 18 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 18 റണ്‍സെടുത്താണ് താരം മടങ്ങിയത്.
Content Highlights: Richa Ghosh becomes first concussion substitute in T20
Content Highlights: