സര്‍വീസസ് 229 ന് പുറത്ത്, കേരളത്തിന് 98 റണ്‍സ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സര്‍വീസസിനെതിരേ കേരളം നിര്‍ണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ആറുവിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച സര്‍വീസസ് 229 ന് ആള്‍ഔട്ടായി. ഇതോടെ കേരളത്തിന് നിര്‍ണായകമായ 98 റണ്‍സിന്റെ ലീഡായി
ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫും ജലജ് സക്‌സേനയും കേരളത്തിനായി മൂന്നു വീതം വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് വീതമെടുത്ത് വൈശാഖ് ചന്ദ്രനും നിധീഷും മികച്ച പിന്തുണ നല്‍കി. സര്‍വീസസിനുവേണ്ടി രവി ചൗഹാന്‍ അര്‍ധസെഞ്ചുറി (50) നേടി.
ആദ്യദിനം കേരളത്തിന്റെ മുന്‍നിര തകര്‍ന്നെങ്കിലും സെഞ്ചുറിയുമായി സച്ചിന്‍ ബേബിയുടെ ചെറുത്തുനില്‍പ്പാണ് ടീമിന് രക്ഷയായത്. സച്ചിന്‍ 308 പന്തില്‍ 159 റണ്‍സെടുത്ത് പുറത്തായി. സിജോമോന്‍ ജോസഫ് അര്‍ധസെഞ്ചുറി (55) നേടി. ഇരുവരും ചേര്‍ന്ന ഏഴാം വിക്കറ്റിലെ കൂട്ടുകെട്ട് 131 റണ്‍സെടുത്തു.
Content Highlights: Ranji Trophy