ചരിത്രത്തിലാദ്യം ! രഞ്ജിയിൽ ഡൽഹിയെ ഞെട്ടിച്ച് ജമ്മു-കശ്മീർ

ജമ്മുതാരങ്ങളുടെ ആഘോഷം | BCCI
ജമ്മുതാരങ്ങളുടെ ആഘോഷം | BCCI

ന്യൂഡൽഹി: രഞ്ജി ക്രിക്കറ്റിൽ ജമ്മു-കശ്മീരിന് ചരിത്രജയം. രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ഡൽഹിയെ ജമ്മു-കശ്മീർ കീഴടക്കി. ഏഴ് വിക്കറ്റിനായിരുന്നു ജയം.

179 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ് ആരംഭിച്ച കശ്മീർ ടീം ഓപ്പണർ ഖ്രമാൻ ഇക്ബാൽ പുറത്താകാതെനേടിയ സെഞ്ചുറിയിൽ (133) മൂന്നുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സ്‌കോർ: ഡൽഹി 211, 277. ജമ്മു-കശ്മീർ 310, മൂന്നിന് 179. കശ്മീരിനായി ഒന്നാമിന്നിങ്‌സിൽ ക്യാപ്റ്റൻ പരസ് ദോഗ്ര സെഞ്ചുറിനേടിയിരുന്നു. അഞ്ചുവിക്കറ്റ് നേടിയ കശ്മീർ താരം അക്വിബ് നബിയാണ് കളിയിലെ താരം.

ഗ്രൂപ്പ് ഡിയില്‍ നിലവില്‍ രണ്ടാമതാണ് ജമ്മു. നാലുമത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമടക്കം 14 പോയന്റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഏഴുപോയന്റുമായി ഡല്‍ഹി ആറാമതാണ്.

Content Highlights: jammu beat delhi ranji cricket