അശ്വിന്‍ കൈ ഉയര്‍ത്തിയതില്‍ ആശയക്കുഴപ്പം;ദേഷ്യപ്പെട്ട് ആന്‍ഡേഴ്‌സന്‍, അമ്പയറോട് പരാതിപ്പെട്ടു| VIDEO

Photo | twitter.com/nbafootballrugb
Photo | twitter.com/nbafootballrugb

വിശാഖപട്ടണം: ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്ര അശ്വിനെതിരേ തിരിഞ്ഞ് ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്‍. ആന്‍ഡേഴ്‌സന്‍ പന്തെറിയാനായി ഓടിവരുന്നതിനിടെ അശ്വിന്‍ കൈ ഉയര്‍ത്തിയതാണ് പ്രകോപനത്തിന് കാരണം. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലായിരുന്ന അശ്വിന്റെ പ്രവൃത്തിയിലെ അതൃപ്തി ആന്‍ഡേഴ്‌സണ്‍ അമ്പയറെ അറിയിച്ചു. 

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആന്‍ഡേഴ്‌സന്‍ ജഴ്‌സി ശരിയാക്കാനെന്ന രീതിയിലാണ് കൈ ഉയര്‍ത്തിയതെന്നാണ് ചില അഭിപ്രായങ്ങള്‍. സംഭവത്തില്‍ അനിഷ്ടം പ്രകടിപ്പിച്ച ആന്‍ഡേഴ്‌സന്‍ അശ്വിനെ തുറിച്ചുനോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അമ്പയര്‍ അശ്വിനുമായി സംസാരിച്ചതിനു പിന്നാലെയാണ് പ്രശ്‌നം പരിഹാരമായത്. 

37 പന്തുകള്‍ നേരിട്ട് 20 റണ്‍സെടുത്ത് ആന്‍ഡേഴ്‌സനു തന്നെ വിക്കറ്റ് നല്‍കി അശ്വിന്‍ മടങ്ങി. യശസ്വി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ചുറി ബലത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 396 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 253-ന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ബുംറയാണ് ഇംഗ്ലീഷ് നിരയെ തകര്‍ത്തത്. രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സെടുത്തു നില്‍ക്കുകയാണ് ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ജയ്‌സ്വാളുമാണ് ക്രീസില്‍.
 

Content Highlights: r aswin james anderson fuming