ബംഗ്ലാദേശിനെ കീഴടക്കി പാകിസ്താൻ ഏഷ്യൻ ഗെയിംസ് ഫൈനലിൽ; കാത്തിരിക്കുന്നത് ഇന്ത്യ-പാക് ഫൈനലോ?

നിഷിൻ: ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് കീഴടക്കി പാകിസ്താൻ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ. മഴമൂലം 13 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ, ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 13 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 111 റൺസെടുത്തു. 11.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ ലക്ഷ്യം കണ്ടു. ഇന്ത്യ - ശ്രീലങ്ക രണ്ടാം സെമി ഫൈനൽ വിജയികൾ ഫൈനലിൽ പാകിസ്താനുമായി ഏറ്റുമുട്ടും.
തുടക്കത്തിൽ ബംഗ്ലാ ബൗളർമാർക്കെതിരേ പതറിയ പാകിസ്താന് 15 പന്തിൽ 30 റൺസെടുത്ത അബ്ദുൾ സമദിന്റെയും 22 പന്തിൽ 27 റൺസെടുത്ത ഹസൻ നവാസിന്റെയും 12 പന്തിൽ 21 റൺസെടുത്ത സയിം അയൂബിന്റെയും ഇന്നിങ്‌സുകളാണ് ജയം സമ്മാനിച്ചത്.
25 പന്തിൽ നിന്ന് നാല് സിക്‌സും രണ്ട് ഫോറുമടക്കം 42 റൺസെടുത്ത തൗഹിദ് ഹൃദോയാണ് ബംഗ്ലാദേശിന്റെ ടോസ് സ്‌കോറർ. സെയ്ഫ് ഹസൻ 19 റൺസും മൊസാദെക് സുഹൈൻ 11 റൺസും നേടി. പാക് ടീമിനായി സുഫ്യാൻ മോകിം മൂന്നും അറാഫത്ത് മിൻഹാസ് രണ്ടും വിക്കറ്റുകൾ നേടി.
Content Highlights: Pakistan defeated Bangladesh by 6 wickets in the Asian Games cricket semifinal., Match was reduced to 13 overs due to rain., Bangladesh scored 111/7 in 13 overs., Pakistan chased the target in 11.3 overs losing 4 wickets., Winners of India vs Sri Lanka semifinal will face Pakistan in the final.