ഇന്ത്യൻ എ ടീമിനെ മിന്നുമണി നയിക്കും

#സ്പോർട്സ് ഡെസ്ക്
മിന്നു മണി | X.com/@imfemalecricket
മിന്നു മണി | X.com/@imfemalecricket

മുംബൈ: ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ എ ടീമിനെ മലയാളി താരം മിന്നുമണി നയിക്കും. ഏകദിന-ട്വന്റി 20 പരമ്പരകൾക്കുള്ള ടീമിൽ മിന്നു വൈസ് ക്യാപ്റ്റനാണ്. ഈ ടീമുകളെ അനുഷ്‌ക ശർമയാണ് നയിക്കുന്നത്.

ഒരു ടെസ്റ്റും മൂന്നുവീതം ഏകദിന-ട്വന്റി 20 മത്സരങ്ങളുമാണ് ഇംഗ്ലണ്ട് എ ടീമിനെതിരേ കളിക്കുന്നത്. മുംബൈയിലും പുണെയിലുമാണ് മത്സരങ്ങൾ. നവംബർ 30-നാണ് ടെസ്റ്റ്.

Content Highlights: Malayali cricketer Minnu Mani appointed as India Women A Test captain, Anushka Sharma to lead the ODI and T20 squads with Minnu Mani as vice-captain