ഇന്ത്യയുടെ ക്രാന്തി ഗൗഡിനെ അധിക്ഷേപിച്ച് പാക് ആരാധകർ; ലിംഗവിവേചനത്തിനെതിരേ പ്രതിഷേധം ശക്തം

ദുബായ്: വനിതാ ഏഷ്യാ കപ്പിൽ പാകിസ്താനെനെതിരായ ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ, ഇന്ത്യൻ താരം ക്രാന്തി ഗൗഡിനെ അധിക്ഷേപിച്ച് പാകിസ്താൻ ആരാധകർ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ കടുത്ത പ്രതിഷേധമാണ് ഇതിനെതിരേ ഉയരുന്നത്.
ക്രാന്തി ഗൗഡിനെ ലക്ഷ്യമിട്ട് പാക് ആരാധകർ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയിൽ ഇന്ത്യൻ താരത്തിന്റെ ലിംഗത്തെയും ശാരീരികമായ പ്രത്യേകതകളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ വ്യക്തമായി കേൾക്കാം.
താരം യഥാർഥത്തിൽ ഒരു പുരുഷനാണെന്ന രീതിയിലുള്ള ആവർത്തിച്ചുള്ള അധിക്ഷേപങ്ങളാണ് കാണികളിൽ ചിലർ നടത്തിയത്. അധിക്ഷേപം നടത്തിയ കാണികളെക്കുറിച്ചോ സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചോ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെങ്കിലും, ഈ സംഭവത്തിനെതിരെ കായികപ്രേമികൾക്കിടയിൽ കടുത്ത അമർഷം പുകയുകയാണ്.
Content Highlights: Indian cricketer Kranti Gaud targeted by Pakistani fans after Women's Asia Cup match, Video circulating on social media shows sexist and body-shaming remarks, Fans questioned the player's gender, sparking widespread outrage, Sports enthusiasts express deep anger over the disrespectful incident