അണ്ടർ 23 വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ബിഹാറിനെ തോൽപ്പിച്ച്‌ കേരളം

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: KCA
Photo: KCA

റായ്പൂർ: അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയത്തുടക്കം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളം ആറ് വിക്കറ്റിന് ബിഹാറിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ബിഹാർ 18.4 ഓവറിൽ 65 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 10.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബിഹാറിന്റെ ബാറ്റിങ് നിര തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞു. നാല് വിക്കറ്റിന് ആറ് റൺസെന്ന നിലയിലായിരുന്ന ബിഹാറിനെ 28 റൺസെടുത്ത യഷിത സിങ്ങിന്റെ ഇന്നിങ്‌സാണ് 65-ൽ എത്തിച്ചത്. യഷിതയ്ക്ക് പുറമെ 15 റൺസെടുത്ത തേജസ്വസി കുമാർ മാത്രമാണ് ബിഹാർ നിരയിൽ രണ്ടക്കം കടന്നത്.

കേരളത്തിന് വേണ്ടി നിയതി ആർ. മഹേഷ് മൂന്നും സി.വി. അനുഷ്‌ക രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് ഓവറിൽ രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ നിയ നസ്‌നീന്റെ പ്രകടനവും ശ്രദ്ധേയമായി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 57 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി അമീറ ബീഗവും വി.ജെ. ജോഷിതയും 19 റൺസ് വീതം നേടി. അന്യ പ്രദീപ് 14 റൺസെടുത്തു.

Content Highlights: Kerala defeated Bihar by 6 wickets in the Under-23 Women's T20 Championship opener., Bihar was bowled out for 65 runs in 18.4 overs., Niyathi R. Mahesh took 3 wickets for Kerala., Kerala chased the target in 10.3 overs.